കൈയിൽ മാറിമാറി വന്ന കുപ്പികൾ തിരിച്ചു കൊടുത്തു ഒരു വിധത്തിൽ ഈ മുതലിനെയും പൊക്കികൊണ്ടു വീട്ടിൽ വരുബോൾ അത്തഴം കഴിക്കുന്ന സമയമായി.നിന്ന നിൽപ്പിൽ മേഘ എന്നെ വിളിച്ചു കാറിൽ കയറ്റി.അത് കഴിഞ്ഞു ഇന്നാണ് ഇങ്ങോട്ട് ഒരു വരവ്.
“നീ ഇവിടെ നില്കും.ഞാൻ കാറിന്റെ കീ എടുത്തു വരാം..”…
ഞാൻ വാതിലിൽ കൊട്ടാൻ തുടങ്യെയും മേഘ ഡോറും തുറന്നു വന്നു…
“നീ എപ്പോൾ വന്നു..”.സഞ്ജുവിനോടായി അവൾ ചോദിച്ചു…
“ഞാൻ ഇവിടെ ഉണ്ടായിരുന്നു..”…
“കാറിന്റെ കീ “..ഞാൻ അവളോട് ചോദിച്ചു…
“എങ്ങോട്ടാ അളിയൻ “.സഞ്ജുവിന്റെ നേരായായി അവളുടെ നോട്ടം…
“എന്റെ ചേച്ചി ടൌൺ വരെ “.അവൻ കൊഞ്ചിന്നുപോലെ അവളോടായി പറഞ്ഞു..
എന്തോ ടീച്ചർ പോയി കാറിന്റെ കി എടുത്തു എന്റെ കൈയിൽ തന്നു…
“സഞ്ജുയെട്ടാ നമ്മളെ ഓക്കേ അറിയുമോ..”.സ്‌നേഹ കൂടെ അങ്ങോട്ട് വന്നു…
“നീയും ഉണ്ടായിരുന്നു.സുഖം ആണോ..”…
“ചേട്ടനല്ലെ സുഖം ഓക്കേ..”..
അവൾ അവനെയോന്നുനാക്കി കൊണ്ടു പറഞ്ഞു..
“ഞാൻ അറിഞ്ഞോ..”.സഞ്ജു അവളുടെ മുഖത്തു നോക്കാതെയാണ് പറഞ്ഞതും..
ചെക്കൻ എന്തോ അലമ്പ് കാണിച്ചിട്ടുണ്ടെന്നു എനിക്കും മനസിലായി…
“എന്താടാ “…
“ഒരു ഇഷ്ടം പറയാൻ പോയതാ അളിയാ.ഇവളുടെ കൂട്ടുകാരിയായിരുന്നു “…
“സ്‌നേഹേ നീ വരുന്നോ..”.
സഞ്ജു പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ മേഘ താഴ്ത്തേക്കും നടന്നു..
നമ്മടെ ടീച്ചർക്കും പ്രേമം എന്നു കേൾക്കുമ്പോൾ ദേഷ്യമാണ്..