“യെസ്..”…
“ഇവിടെയിരുന്നു മടുപ്പായി ഒരു കോഫി കുടികാം “..
“ഈ സമയത്തോ..”..
“എയർപോർട്ട് റോഡിൽ ഷോപ്പ് കാണും”..
“ഞാൻ കാറിന്റെ കി തിരിച്ചു കൊടുത്തു “….
“നമ്മൾക് എന്റെ വണ്ടിയിൽ പോകാം..”…
“ഓക്കേ.പക്ഷേ ഒരു കണ്ടിഷൻ “…
“മ്മ് എന്താ “..അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി…
“താൻ പോയി ഒരു ട്രാക്ക് പാന്റ് മാറിയിട്ടുവാ “…
“ഓക്കേ “…
അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് എന്റെ കൈയിൽ പിടിച്ചു വലിച്ചു.ഇവൾ എന്നെ വലിച്ചു എങ്ങോട്ടാണോ. ഇനി ഡ്രസ്സ് മാറാൻ എന്നെ വിളിച്ചു കൊണ്ടുപോകുവന്നോ.പക്ഷേ ഒരു ബൈക്കിന്റെ അടുത്തേക്കും കൊണ്ട് പോയി അവൾ എന്നെ നിർത്തി..
ബൈക്കിൽ നോക്കി എന്റെ കിളിപോയി നിന്നും…
“താൻ ഒരു റൈഡറാണ് “…
“അങ്ങനെയും പറയാം.എന്നിക്ക് ഇഷ്ടമൂള്ള സ്ഥലങ്ങൾ തേടി പോകുന്ന ഒരാൾ.ഞാൻ പോയി ഡ്രസ്സ് ചേഞ്ച്‌യാകിയിട്ട് വരാം “…
അവൾ വീട്ടിന്റെ അകത്തേക്കു നടന്നു പോയി…
Kawasaki Ninja 300.ഞാൻ വിചാരിച്ച ഒരു പെണ്ണല്ല ഇവൾ..
ഞാൻ ബൈക്കിൽ തൊട്ടും പിടിച്ചു നികുബോൾ ഒരു ടീഷർട്ടും ട്രാക്ക് പാന്റ്ട്ടു അവളും വന്നു…
“ഇഷ്ടം ആയോ..”.എന്റെ തോള്ളതുടെ കൈയിട്ടു അവൾ ചോദിച്ചു…
അവളെയല്ല ബൈക്കിന്റെ കാര്യമാണ്…
“പൊളി “..
“ചേട്ടൻ എടുക്കുന്നോ..”..
“വേണോ..”…
“lets go man..”..താക്കോൽ അവൾ എന്റെ കൈയിൽ തന്നു…
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നൈസിൽ കൈ കൊടുത്തു.സമയം ഒരുപാട് കഴിഞ്ഞു ആളുകൾ എഴുന്നേറ്റു വന്നാൽ.നിഷ എന്റെ പുറകിൽ കയറി തോളിൽ പിടിച്ചു.ഞാൻ ബൈക്ക് പതുകെ വീട്ടിന്റെ പുറത്തേക്കു എടുത്തു..