അയാളെ ഒന്ന് നോക്കി
എന്തായിരുന്നു പ്രശ്‌നം…
എസ് ഐ : പാർട്ടിക്കാര് സ്കൂൾ കുട്ടികളെ കൊണ്ട് രാഷ്ട്രീയം കളിപ്പിച്ചു അവര് തമ്മിൽ തല്ലായപ്പോ മണ്ഡലം കമ്മിറ്റിയിലുള്ള കുറച്ചു പേര് ചേർന്ന് സ്കൂളിൽ കയറി മറ്റേ പാർട്ടിയുടെ കുട്ടികളെ തല്ലി… ഓടി മതില് ചാടിയ ഒരു ചെക്കൻ കുപ്പിച്ചില്ലു കൊണ്ട് കാലിന്റെ ഞരമ്പ് അറ്റുപോയി പാർട്ടിക്കാര് പറഞ്ഞിട്ടും കേൾക്കാതെ ഞാൻ മണ്ഡലം കമ്മറ്റി നേതാവിനെയും ഒപ്പമുണ്ടായിരുന്നവരെയും ലോക്കപ്പിൽ കയറ്റി നിങ്ങളെ ഭാഷയിൽ ഒരു രാത്രിമുഴുവനും ഉപദേശിച്ചു… എഫ് ഐ ആറിന്റെ ബലത്തിൽ അവരെ കോടതി പതിനാല് ദിവസം റിമാന്റും ചെയ്തു അത് കഴിയുമ്പോയേക്കും എനിക്ക് ട്രാൻസ്ഫറും വന്നു… ആദ്യം തിരുവനന്തപുരമായിരുന്നു അവിടെ രണ്ടരമാസമാവുംമുൻപ് കാസറഗോഡ് അവിടുന്ന് മൂന്നാർ ഇപ്പൊ ഇവിടെ എഴുമാസത്തിനിടക്ക് മൂന്നാമത്തെ ട്രാൻസ്ഫറാണിത്… ഒരു നാട്ടിൽ പോയി സെറ്റാവുമ്പോയേക്കും വേറെ സ്ഥലത്തേക്ക്…
ഞാൻ അഫിയെ നോക്കി അതേ സമയം അവൾ എന്നെയും നോക്കി പരസ്പരം നോക്കിയതും ആളുടെ കഥ കേട്ട് പിടിച്ചുവെച്ച ചിരി പൊട്ടിപ്പോയി
അയ്യോ കളിയാക്കിയതല്ല കേട്ടോ… ഇതൊക്കെ ആദ്യമേ അറിയണ്ടേ… അപ്പൊ നമ്മക്ക് പറ്റിയ ആളാണല്ലോ…
ഹരിസർ : നിങ്ങളെ സ്വഭാവത്തിന് പറ്റിയ ആളാ…
ചോയ്യേട്ടൻ ജ്യൂസുമായി വന്നത് എടുത്ത് കുടിച്ചു കൊണ്ട്
സാറിനി ഇവിടെ തന്നെ നിക്ക്… നമുക്ക് പൊളിക്കാന്നെ…
നടന്നത് തന്നെ… ഒന്ന് സെറ്റിലാവാൻ കാത്തിരിക്കുകയാ അടുത്ത ട്രാൻസ്ഫർ തരാൻ…
അതൊന്നുമില്ലെന്നേ… ഇവിടുന്ന് നേരെ രണ്ട് കിലോമീറ്റർ പോയാൽ തിലകൻ കുരിക്കളെ കളരിയുണ്ട് സാറ് നാളെ കാലത്ത് അവിടെ ചെന്ന് കഴുത്തൊന്നു കാണിക്ക് ഇതൊന്നു ശരിയാവട്ടെ… നമുക്കിവിടെ പൊളിക്കാന്നെ…