രജിസ്റ്റർ ചെയ്യാൻ ചെന്നിടത്ത് വലിയ തിരക്കില്ലെങ്കിലും അയാൾ
രണ്ടുകൂട്ടരും വായിച്ചുനോക്കി അല്ലേ സൈൻ ചെയ്തത് ഇനി വായിക്കണ്ടല്ലോ…
അവർക്ക് വേണമെങ്കിൽ വായിച്ചാൽ മതി…
1 : വേണ്ട ഞങ്ങളും വായിച്ചതാ…
അയാൾ : ശെരി…
അയാൾ ഒപ്പിടാൻ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു എഗ്രിമെന്റിലും അവിടുത്തെ പേപ്പറിലും സ്കാനറിലും വിരലും പതിപ്പിച്ചു കഴിഞ്ഞതും ആദ്യ ഗഡു എഗ്രിമെന്റ്ഇൽ കാണിച്ച അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു
ക്യാഷ് ട്രാൻസ്ഫർ ആയിട്ടുണ്ട്
ശെരി…
അവിടെനിന്നും ഇറങ്ങി പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് നൂറയും ഞാനും കയറി വണ്ടി എയർപോർട്ടിൽ ചെന്നു നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി ലഗേജ് എന്നുപറയാൻ ആകെ ഉള്ള രണ്ട് ട്രോളി ബാഗും വണ്ടിയിൽ നിന്നിറക്കി ഞങ്ങൾക്കടുത്തു കൊണ്ടുവന്ന ഡ്രൈവർക്ക് അൻപത് ദിനാർ കൊടുത്തു വണ്ടി ഗസ്റ്റ് ഹൌസിൽ ഇട്ടാൽ മതി എന്ന് പറഞ്ഞു നാട്ടിലേക്കുള്ള പ്ലെയിൻ കയറി എയർപോർട്ടിൽ വന്നിറങ്ങി പുറത്തേക്ക് നടക്കെ അബ്‌ദുല്ലയെ വിളിച്ചു
അസ്സലാമു അലൈകും മുദീർ…
വ അലൈകും അസ്സലാം മുദീറുൽ അക്ബർ…
യാത്ര എങ്ങനെ ഉണ്ടായിരുന്നു…
സുഖമായിരുന്നു… നിന്റെ വ്ലോഗർ ഫ്രണ്ടിനോട് എന്റെ ഒരു നന്ദി അറിയിക്കണം… അവന്റെ ഫാൻ എഗ്രിമെന്റ് രെജിസ്ട്രേഷൻ ഒരു തടസവുമില്ലാതെ വേകം തീർത്തുതന്നു…
അവൻ നിന്റെ നാട്ടിൽ ഒരു സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാൻ ഹെല്പ് ചോദിക്കാൻ മിക്കവാറും നിന്നെ വിളിക്കും അപ്പൊ നീ തന്നെ ഇതിനുള്ള നന്ദിയും കൊടുത്ത് അതിനുള്ള താങ്ക്സ് വാങ്ങിക്കോ…