ശെരി… സൂക്ഷിച്ചു പോയി വാ…
അവർ ഇറങ്ങിയ പിറകെ ഞാൻ അച്ഛനരികിൽ ചെന്നിരുന്നു
ഒറ്റക്ക് ബോറാവുന്നുണ്ടോ…
എന്ത് ബോറ്… എനിക്ക് കമ്പിനിക്ക് ആളുണ്ടല്ലോ… നിന്റെ ഭാര്യമാരെങ്ങോട്ട് പോയതാ…
അല്പം ഹാസ്യ ഭാവത്തോടെയുള്ള ചോദ്യത്തിന് ചിരിയോടെ അദ്ദേഹത്തെ നോക്കി
ബ്യുട്ടി പാർലറിൽ…
ഇതുങ്ങളിനി ബ്യുട്ടിപാർലറിൽ കൂടെ പോയി ബാക്കിയുള്ള പെണ്ണുങ്ങളെ ആൺ പിള്ളാർക്ക് പിടിക്കാതെയാക്കുമോ…
അതെന്തേ…
അവരഞ്ചുപേരും ഒരുപോലെ സുന്ദരികളല്ലേ… നിനക്ക് നന്നായി ചേരും…
ചിരിയോടെ അച്ഛനെ നോക്കി
ഇതെന്താ കല്യാണത്തിന് ആഘോഷങ്ങളൊക്കെ കുറവാണോ…
മ്മ്… ചെറിയ രീതിയിൽ മതിയെന്ന് അവന് ഒരാഗ്രഹം…
നിങ്ങൾക്ക് എങ്ങനെയാ വേണ്ടേ…
എനിക്ക് അവരുടെ ഇഷ്ട്ടം പോലെ… അഫിക്ക് ചെറിയ രീതിയിൽ ആണ് താല്പര്യം… ലെച്ചുവിന് ആരുമറിയാതെ ഒരു താലി കിട്ടിയാൽ മതി… റിയക്ക് മാതാവിന്റെ മുന്നിൽവെച്ചൊരു മിനുവേണമെന്നേ ഉള്ളൂ… മുത്തിന് മാമൻ കൈപിടിച്ചെന്റെ കൈയിൽ തരണമെന്നാണ്… പ്രിയക്ക് പഞ്ചാബി സ്റ്റൈലിൽ കല്യാണം നടത്തണമെന്നാണ്…
നിങ്ങൾ മല്ലൂസ് എപ്പോഴും മസിലുപിടിച്ചിരിപ്പാണ് ഞങ്ങൾ പഞ്ചാബിസ് എപ്പോഴും ഹാപ്പി ആയി ആഘോഷിക്കുവാൻ ഇഷ്ടപെടുന്നവരാണ്…
അറിയാം… മഹീന്ദറിന്റെ കല്യാണത്തിന് വന്നപ്പോൾ ഞങ്ങൾ കണ്ടിരുന്നു… ഫുള്ള് പാട്ടും ആഘോഷവും ഒക്കെയായി അടിപൊളി യാണ്…
പിന്നെയും കുറേസമയം അച്ഛനോട് സംസാരിച്ചിരിക്കെ ഓരോരുത്തരായി പോയി ഇടയ്ക്കിടെ അച്ഛൻ പറയുന്ന തമാശകളിൽ സ്വയം മറന്നിരിക്കെ സമയം പോയതറിഞ്ഞില്ല തിരികെ വന്ന പെണ്ണുങ്ങൾ ഞങ്ങളുടെ ഇരുപ്പ് കണ്ട് ഞങ്ങൾക്കടുത്തുവന്നിരുന്നു