കാക്കൂ എനിക്ക് നിങ്ങളെ എന്തിഷ്ടമെന്നറിയുമോ…
എനിക്കും നിന്നെ ഒത്തിരി ഇഷ്ടമാടീ പൊന്നേ…
അവളുടെ സന്തോഷം നിറഞ്ഞ മുഖം കാണെ മനസിൽ നോവ് നിറഞ്ഞു അവളുടെ കവിളുകൾ കൈയിൽ കോരിയെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു
വാവ വരാൻ സമയമായി മോളു കുളിച്ച് റെഡിയായി വാ ഞാൻ താഴെക്കാണും…
മ്മ്…
അവളെ വിട്ടു മുറിയിൽ നിന്നും പുറത്തിറങ്ങി ഒരിക്കൽ കൂടെ അവളെ നോക്കി വാതിൽ അടച്ചുകൊണ്ട് താഴേക്കിറങ്ങി കിച്ചണിൽ ചെന്നു ചായക്ക് വെള്ളം വെച്ചു
സ്വപ്നം സത്യമാണെങ്കിൽ ഞാനെന്ന അധ്യായം അവസാനിക്കാനുള്ള ലക്ഷണം കണ്ടുതുടങ്ങി എങ്കിലും ആ കല്ല് പതിച്ചാൽ ഭംഗിയുണ്ടാവുന്ന തരത്തിലൊരു മാലയുണ്ടാക്കാൻ പറഞ്ഞപ്പോ സ്വപ്നത്തിൽ കാണാറുള്ള അതേ ഡിസൈനിൽ ഉണ്ടാക്കി തന്നിരിക്കുന്നു മാലയുടെ ഭംഗി കണ്ടപ്പോ ഒരു നിമിഷം സന്തോഷിച്ചെങ്കിലും ഉള്ളിൽ ഭയം പിടിമുറുക്കിയിരുന്നു
തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇഞ്ചിയും ഏലക്കയും പട്ടയും ഗ്രാമ്പുവും ചായപ്പൊടിയും ഇട്ട് ഒന്നുകൂടെ തിളപ്പിച്ച് അരിപ്പ വെച്ചു ഗ്ലാസിലേക്ക് ഒഴിച്ചു ഗ്ലാസുമെടുത്തു ഹാളിലെ സോഫയിൽ വന്നിരുന്നു ചായ സിപ് ചെയ്യാൻ തുടങ്ങേ ചരിയിട്ട ഡോർ തുറന്ന് വാവ അകത്തേക്ക് വന്നു വിയർത്തു തളർന്ന് വന്ന അവളെ കണ്ട് ഒന്നൂടെ നോക്കി
ബാഗ് സോഫയിലേക്കിട്ടു സോഫയിലേക്കിരുന്നു കൊണ്ടവളെന്റെ കൈയിലെ ചായവാങ്ങി ഒരു സിപ് എടുത്ത്
ഹാ…
നീയെന്താ ആകെ കോലം കെട്ട്…
ബസ്സിലാകെ തിരക്കായിരുന്നു… നിൽക്കാൻ പോലും സ്ഥലമില്ല… ആകെ വിയർത്തുകുളിച്ചു… നിന്നിട്ടാണെങ്കിൽ കാല് കഴച്ചിട്ടുപാടില്ല…