വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

അഞ്ചുമണി കഴിയുമ്പോയേക്കും നടി രേണുക എത്തി ജനങ്ങൾ കൂടി ബുദ്ധിമുട്ട് ആവുമെന്ന് കരുതി അവളെ ക്യാബിനിൽ ഇരുത്തി വിചാരിച്ചപോലെ ആറരയോടടുത്തു ജനങ്ങൾ വന്നു നിറയാൻ തുടങ്ങി സ്‌പേസ് ഉള്ളതിനാൽ ക്രൗഡ് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല ചാനലുകാർ ക്രൗഡും റെസ്റ്റോറന്റിന്റെ ഔട്ട്‌ സൈഡും ജസ്റ്റ്‌ ഷൂട്ട്‌ ചെയ്തു ക്യാമറ മാറ്റി വെച്ചു

ഞങ്ങൾ കഴിയുന്നതും എല്ലാവരോടും ചിരിക്കാനും സ്വീകരിക്കാനും ശ്രെമിച്ചു എല്ലാവരും ഉത്ഘാടനത്തിനായി എത്തുന്ന നടിയെ കാത്തു നിൽക്കെ

സ്പോർട്സ് ക്ലബ്ബിലെ ഫ്രണ്ട്സ് അടക്കം പരിചയക്കാർ പലരും വന്ന കൂട്ടത്തിൽ അബ്‌ദുല്ലയുടെ സുഹൃത്തായ വ്ലോഗറുമുണ്ട് എല്ലാരോടും ചിരിച്ചു സംസാരിച്ച് നിൽക്കെ പെണ്ണുങ്ങൾ ഒരുങ്ങിയിറങ്ങി എനിക്കരികിലേക്ക് വന്നു അവരോട് സംസാരിച്ചു കൊണ്ടിരിക്കെ പ്രിയയെ തന്നെ ഇടയ്ക്കിടെ നോക്കിയ അബ്ദുല്ലയുടെ സുഹൃത്തായ വ്ലോഗർ അബ്‌ദുള്ളയോട് എന്തോ ചെവിയിലായി ചോദിച്ചു അബ്‌ദുല്ല എനിക്കരികിലേക്ക് നീങ്ങി ചെവിയിലായി

ഷെബീ നിന്റെ മുന്നിൽ നിൽക്കുന്ന ആ പെണ്ണ് പോലീസ് ആണോ…

അതേ…

അവർ ടൈംസ് മാഗസിന്റെ കവർ പേജിൽ വന്നിട്ടുണ്ടോ…

ആ… നാട്ടിൽ നടന്ന ഹ്യൂജ് ഡ്രഗ്ഉം വെപ്പണും കറൻസിയും പിടിച്ചതിനാൽ ഈ കഴിഞ്ഞ പ്രാവശ്യത്തെ കവർപേജിൽ അവളായിരുന്നു അവളെ പറ്റി വലിയ ആർട്ടിക്കിൾ ഒക്കെ ഉണ്ടായിരുന്നു…

അവന് അവരുടെ ഒരു ഇന്റർവ്യൂ സെറ്റാക്കി കൊടുക്കുമോ എന്ന് ചോദിച്ചു…

അതവളോട് തന്നെ ചോദിച്ചോളാൻ പറ…

അബ്‌ദുല്ല അവനരികിൽ ചെന്നു അവന്റെ ചെവിയിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *