പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇടക്ക് ഷോപ്പിൽ പോയി പെട്ടെന്ന് തിരിച്ചു വരുന്നതൊഴിച്ചാൽ
കൂടുതൽ സമയവും ഉപ്പ മകളുടെ അടുത്തായിരുന്നു.
ഡെൽഹിയിലായിരുന്നപ്പോൾ മുതലേ ഉപ്പയുടെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞത് കൊണ്ട് ഷഹാന മൂടി പുതച്ച് കിടന്നതേയുള്ളൂ. അവൾക്ക് ഉപ്പയുടെ സ്വഭാവ രീതികൾ നന്നായി അറിയാമായിരുന്നു.
അന്നും പതിവുപോലെ ഉപ്പ നേരത്തേ തന്നെ എത്തി. മകൾ കിടക്കുകയായിരുന്നു. ഉപ്പ അവളുടെ അടുത്ത് വന്നിരുന്നു. കട്ടിലിൻ്റെ അരികിൽ ഒരു കാൽ മടക്കി കട്ടിലിലേക്ക് വെച്ച് ഇരുന്ന് മകളുടെ നെറ്റിയിൽ കൈത്തലം മലർത്തിവെച്ച് പനിയുടെ ചൂട് നോക്കി. അവളുടെ പനി മാറിയിരിക്കുന്നു എന്ന് ഉപ്പക്ക് മനസ്സിലായി. അല്ലെങ്കിൽ തന്നെ പനി പിടിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു. മകൾ വെറുതേ മടി പിടിച്ച് കിടക്കുകയാണെന്ന് ഉപ്പക്കറിയാമായിരുന്നു.
“….പ്രിയമുള്ളവളെ നിനക്കു വേണ്ടി
പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കി
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാത്രം…..”
ഉപ്പ മകളെ തഴുകുന്നതിനൊപ്പം പാട്ടു പാടാൻ തുടങ്ങി. ഷഹാന വെറുതെ കണ്ണുകളടച്ച് കിടന്നു.
“ഗസലിനേക്കാളും രസണ്ട് ഉപ്പാ… വേറൊന്ന് പാട്വോ”?
“…അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ….”
ഉപ്പ മകൾക്ക് വേണ്ടി പഴയ പ്രണയഗാനങ്ങൾ പാടികൊണ്ടിരുന്നു.
“ ഇപ്പോ അൻ്റെ പനിയൊക്കെ മാറീക്ക്ണ്. പനി മാറിയാ കുളിക്കണന്നാ. നാളെ തന്നെ കുളിച്ചോണ്ട്. മടി പിടിച്ച് കെടക്കണ്ട. അല്ലെങ്കി ഇയ്യ് ഇൻ്റൊപ്പം കെടന്നോ. അതിനല്ലേ പനി കൊറഞ്ഞിട്ടും ഇങ്ങനെ കെടക്കണത്”