മീഞ്ചന്തയിലെ പുത്രിയും പിതാവും
Meenchanthayile Puthriyum Pithavum | Author : JM&AR
തിരുവനന്തപുരത്ത് പോവാനുള്ളത് കൊണ്ട് ഉപ്പ തലേ ദിവസം ഷോപ്പിൽ പോയിരുന്നില്ല. അതിരാവിലെ ഏഴുന്നേറ്റ് യാത്രക്കാവശ്യമായതെല്ലാം ഒരുക്കി വെക്കുന്ന തിരക്കിലായിരുന്ന ഉപ്പ മുകളിലെ മുറിയിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് അങ്ങോട്ട് ചെന്നു. ഷഹാന എഴുന്നേറ്റ് അടുക്കളയിലേക്ക് പോയിരുന്നു. കൊതുക് കടിച്ചപ്പോൾ ഉറക്കം മുറിഞ്ഞ് ചിണുങ്ങി കരഞ്ഞ് ഉണരാൻ തുടങ്ങിയ കുഞ്ഞിനെ ഉപ്പ എടുത്ത് തൊട്ടിലിൽ കിടത്തി ആട്ടി വീണ്ടും ഉറക്കി.
നേരം പുലർന്ന് വരുന്നു. ദൂരെ തിരുവച്ചിറയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള സുപ്രഭാത ഗീതങ്ങൾ പതിഞ്ഞ ശബ്ദത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്. പ്രഭാത നടത്തത്തിന് ഇറങ്ങിയവരുടെ ബാഹുല്യം കൊണ്ട് പിന്നിലെ റെയിൽ പാളത്തിനോട് ചേർന്നുള്ള നിരത്ത് നിറഞ്ഞിരിക്കുന്നു.
ആ തിരക്കിനിടയിലൂടെ രാത്രിയിൽ മീൻ പിടിച്ച് പുലർച്ചെ തിരികെ എത്തിയ തൊഴിലാളികൾ ഹാർബറിൽ നിന്ന് മടങ്ങുന്നുണ്ട്. കാക്കകൾ കൂട്ടമായി വന്ന് കലപില ശബ്ദം കൂട്ടി തലേ ദിവസത്തെ ഭക്ഷണത്തിൻ്റെ അവശിഷ്ടം തെങ്ങിൻ ചുവട്ടിൽ കൊണ്ട് പോയി കളഞ്ഞത് കൊത്തി തിന്നുന്നു. എന്നും തിന്നാൻ കൊടുക്കുന്നത് കൊണ്ട് ഇണങ്ങിയ ഒരു പൂച്ച ഷഹാന അടുക്കള വാതിൽ തുറന്നപ്പോൾ തന്നെ എവിടെ നിന്നോ പാഞ്ഞെത്തി വാതിൽപ്പടിയിൽ ഇരുന്ന് കരയാൻ തുടങ്ങി.
” ങ്യാവൂ ങ്യാവൂന്ന് കണ്ടൻ കരച്ചില് കരയണ കേട്ടാല് തോന്നും പൂച്ചക്ക് എന്തോ പറ്റീന്ന്. വെറുതെ തൊള്ള കീറണ്ട.. ഇപ്പോ എടുത്ത് തരാം”