രാവിലെ ഏഴു നാൽപതിയഞ്ചിനു വിജിയെ കണ്ടാൽ പിന്നെ പത്തരയ്ക്ക് വീട്ടിലേക്ക് പോകുന്നത് കാണാം പിന്നെ ഉച്ചയ്ക്ക് മൂന്നുമണിക്കും വൈകിട്ട് അഞ്ചാരയ്ക്കും കാണാം.
അങ്ങനെ ഇരിക്കെ എനിക്ക് അവളുടെ നമ്പർ കിട്ടി ഞാൻ കൈവശം ഉണ്ടായിരുന്ന സീക്രെട് നമ്പറിൽ നിന്ന് അവൾക്കു whatsap അയച്ചു ആദ്യത്തെ രണ്ടു ദിവസം ഫലം നിരാശ msg നോക്കുമെങ്കിലും റിപ്ലേ ഇല്ല മൂന്നാമത്തെ ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ msg അയച്ചു പത്തു മണി ആയപ്പോൾ ഒരു റിപ്ലേ വന്നു
വിജി. ഹെലോ ആരാ
ഞാൻ. ഇതാരാ
വിജി. നിങ്ങളല്ലേ ഇങ്ങോട്ട് msg അയച്ചത്
ഞാൻ. സോറി മാറിയതായിരിക്കും
കുറച്ചു നേരത്തേക്ക് msg ഇല്ല
ഞാൻ കരുതി ബ്ലോക്ക് ചെയ്തു കാണും എന്ന് പക്ഷെ അഞ്ചു മിനുട്ട് കഴിഞ്ഞു msg വന്നു
വിജി. പേരെന്താ
ഞാൻ. കിച്ചു ഇയാളുടെയോ
വിജി. വിജില
ഞാൻ വീടിന്റെ വരാന്തയിൽ ഇരുന്നു msg അയച്ചു കൊണ്ടിരിക്കുവാണ്. അവൾ അവളെ കുറിച്ച് എല്ലാം പറഞ്ഞു. ഞാൻ കുറെ കള്ളവും തട്ടിവിട്ടു . കുറച്ചു കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ എനിക്ക് ആണ് msg അയക്കുന്നത് എന്നറിയാതെ msg ടൈപ്പ് ചെയ്തു കൊണ്ട് അവൾ കടന്നു പോയി
കൃത്യം പത്തു ദിവസമേ ആ കള്ളം എനിക്ക് മറച്ചു വെയ്ക്കാൻ പറ്റിയുള്ളൂ ഞാൻ ആരാണെന്ന സത്യം എനിക്ക് പറയേണ്ടി വന്നു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഞാൻ എനിക്ക് അവളോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു എന്നേലും നേരിട്ട് കാണുവാണേൽ ഇഷ്ടം തിരിച്ചു തരാം എന്ന് പറഞ്ഞത് കൊണ്ടാണ് എനിക്ക് സത്യം പറയേണ്ടി വന്നത്.