സിദ്ധു: അത് അങ്ങനെ അല്ലെ വരൂ, പരമ്പരാഗതമായി തുടർന്ന് വരുന്നതായിരിക്കില്ലേ?
ജോ: ഹ്മ്മ്… പെയിന്റ് ഷോപ്പുകൾ എല്ലാം കമ്പ്ലീറ്റ് നമ്മൾ ആണ് ഹാൻഡിൽ ചെയ്യുന്നത്, ജ്വല്ലറി കൾ പക്ഷെ അങ്ങനെ അല്ല, അത് ഡാഡി ആണ് ഹാൻഡിൽ ചെയ്യുന്നത്, എങ്കിലും, ഗോൾഡ് നു കുറെ അൺ അക്കൗണ്ടഡ് transaction ഉണ്ടാവുമല്ലോ, അതെല്ലാം അവരുടെ ആളുകൾ ആണ് ചെയ്യുന്നത്. സിദ്ധു നു അറിയാൻ പറ്റുമായിരിക്കും, വേറെ ആരൊക്കെ ആണ് ഗുണ്ടാ ഗ്യാങ് ഉള്ളത് എന്ന് ചെക്ക് ചെയ്‌താൽ ചിലപ്പോ കിട്ടും ലിങ്ക്.
സിദ്ധു: ഹ്മ്മ്….
ജോ: അല്ലു കുറെ ചോദിച്ചു, അവർ ആരാണ് എന്നൊക്കെ, ഇപ്പോൾ അറിയേണ്ട എന്ന് പറയും ഡാഡി. ഒരു ലേഡി ആയിട്ട് ആണ് ഡാഡി സംസാരിക്കുന്നത്, മോളെ എന്ന് ആണ് വിളിക്കുക അവരെ. പക്ഷെ ഞങ്ങടെ മുന്നിൽ വച്ച് ഡാഡി സംസാരിക്കില്ല.
സിദ്ധു: മമ്മി ക്കു അറിയില്ലേ?
ജോ: മമ്മി ക്കു അറിയാം, പക്ഷെ ഒട്ടും പറഞ്ഞു തരില്ല. അതൊക്കെ ഡാഡി സമയം ആവുമ്പൊ പരിചയപ്പെടുത്തി തരും നിങ്ങളെ എന്ന് മാത്രം പറയും.
സിദ്ധു: ഇതിൽ ഇപ്പോൾ എന്താ പ്രശ്‍നം?
ജോ: അല്ലു കുറെ ചോദിച്ചു, നമുക്ക് സ്വന്തം ആയും തുടങ്ങാം എന്ന് ഷോപ്. പക്ഷെ ഡാഡി സമ്മതിക്കില്ല. ഈ ബിസിനസ് നമ്മൾ സ്വന്തം ആയിട്ട് തുടങ്ങേണ്ട എന്ന് പറഞ്ഞു. വേറെ ബിസിനസ് എന്തെങ്കിലും വേണം എങ്കിൽ ചെയ്തോളു എന്ന്. അങ്ങനെ ആണ് ബൊട്ടീക് ഞാൻ ഇട്ടത്. അല്ലു പെയിന്റ് ഷോപ് ഉം ജ്വല്ലറി ഉം നമ്മുടെ സ്വന്തം വേറെ തുടങ്ങാം എന്ന് പറഞ്ഞതാ ഡാഡി യോട്. സമ്മതിക്കില്ല.
സിദ്ധു: വിശ്വാസ്യതയെ ബാധിക്കും, അതാണ് ഡാഡി സമ്മതിക്കാത്തത്.