“””ഈ വിളി കേൾക്കാൻ …… ഞാൻ എത്ര നാളായിട്ട് കൊതിക്കുന്നൂന്ന് അപ്പൂസിനറിയൊ””” വിടർന്ന കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ഒരു നിറഞ്ഞ പുഞ്ചിരിയോടെ മിത്ര പറഞ്ഞു..
അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..! അതേസമയം എന്റെ തോളിൽനിന്നും പതിയെ കൈകളെടുത്തുമാറ്റിയ മിത്രയുടെ ചുണ്ടിൽ നിന്നും ആ പുഞ്ചിരിയും പതിയെ മഞ്ഞു പകരം ഒരു വിഷമം ആ മുഖത്ത് നിഴലിച്ചു, അതേ വിഷാദഭാവത്തോടെ അവൾ വീണ്ടും തുടർന്നു…
“”ഈ കഴിഞ്ഞ 8 വർഷം., ഒരു ഭയത്തോടെ ഒരുതരം ഭ്രാന്തുപിടിച്ച അവസ്ഥയിലൂടെയാണ് ഞാൻ ജീവിച്ചത്..? വർഷങ്ങൾക്കുസേഷം ഇന്ന് അനഘയുടെ വീട്ടിൽവച്ച് അപ്പൂസിനെ ഞാൻ വീണ്ടും കണ്ടപ്പോൾ സത്യത്തിൽ എന്റെ ഉള്ളിലെ ആ ഭയം വീണ്ടും വർദ്ധിച്ചു.??””” സ്വൽപ്പം ഗൗരാവത്തോടെ, ഒരുതരം ഭയത്തോടെ മിത്ര അത്രേം പറഞ്ഞൊന്ന് നിർത്തി.
എന്നാൽ അവൾ എന്താണ് പറഞ്ഞുവരുന്നത് എന്ന് മനസ്സിലാവാതെ പുരികം ചുളിച്ച് അവളുടെ മുഖത്തേക്ക് തുറിച്ച് നോക്കിയ ഞാൻ അവളെന്താണ് ഇനി പറയാൻപോകുന്നത് എന്ന് അറിയാനുള്ള ചെറിയൊരു ആകാംഷയോടെ അങ്ങനെതന്നെ അനങ്ങാതെ നിന്നു..
അതേസമയം മിത്ര വീണ്ടും തുടർന്നു..
“””എന്നിലെ ആ ഭയം മറ്റൊന്നുമായിരുന്നില്ല.! ഈ കഴിഞ്ഞ 8 വർഷംകൊണ്ട് അപ്പൂസെന്നെ മറന്നിട്ടുണ്ടാവുമൊ എന്നായിരുന്നു എന്റെ ഭയം.! അപ്പൂസെന്നോട് വീണ്ടും പഴേതുപോലെ മിണ്ടില്ലെ എന്ന ഭയം.? അതിലെല്ലാത്തിലുമുപരി പാതിയിൽ നിന്നുപോയ നമ്മുടെ ആ പ്രണയം അപ്പൂസ് എന്നന്നേക്കുമായി മനസ്സിൽനിന്നും കളഞ്ഞിട്ടുണ്ടാവുമൊ എന്ന ഭയം.!! ഇതൊക്കെയായിരുന്നു ഈ കഴിഞ്ഞ 8 വർഷം എന്നേ ഭ്രാന്ത് പിടിപ്പിച്ച എന്നിലെ ആ ഭയം.!!””” സംസാരത്തിന് വീണ്ടുമൊരു ഫുൽസ്റ്റോപ്പിട്ട് നിർത്തിയസേഷം സ്വൽപ്പം മുൻപ് ചുണ്ടിൽ നിന്നും മഞ്ഞുപോയ ആ പുഞ്ചിരി വീണ്ടും ആ ചുണ്ടുകളിൽ വരുത്തിയസേഷം മിത്ര തുടർന്നു.