അക്ഷയ്മിത്ര 3 [മിക്കി]

Posted by

ഒരുവിധം കരച്ചിൽ നിർത്തിയ മിത്ര വീണ്ടും കരയുമെന്ന് മനസ്സിലാക്കിയ ഞാൻ..

“”ഇതിന് ഞാൻ എന്ത് മറുപടിയാണ് മീനു പറയേണ്ടത്”” ഒരു പൊട്ടിക്കരച്ചിൽ ഒഴിവാക്കാൻ വേണ്ടി അത്രേം നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന ഞാൻ അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകളിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

അതേസമയം ‘മീനു’ എന്ന പേര് എന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നതും അവളുടെ കണ്ണുകൾ താമരപോലെ വിടർന്നു, അവളുടെ മുഖം കൂടുതൽ ചുവന്നുതുടുത്തു, സന്തോഷവും സങ്കടവും ആ മുഖത്ത് മിന്നിമറഞ്ഞു..

എന്നാൽ ആ സമയം ഒരു അബദ്ധം പറ്റിയതുപോലെ പതറിപോയി നിൽക്കുകയായിരുന്നു ഞാൻ.. ‘കാരണം., വർഷങ്ങൾക്ക് മുൻപ്… ഞങ്ങൾ പ്രണയിച്ച് നടന്നിരുന്ന സമയത്ത്… എനിക്കവളോട് സ്നേഹം കൂടുമ്പഴും, അവളെന്നോട് പിണങ്ങി നടക്കുമ്പഴും മാത്രമാണ് ഞാനവളെ ‘മീനു’ എന്ന് വിളിച്ചിരുന്നത്.. ഒരു ഈണത്തിൽ ഞാനവളെ ‘മീനുുുുുുു” എന്ന് വിളിക്കുന്നത്‌ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു അവൾക്ക്,. ചില സമയങ്ങളിൽ ആ പേര് വിളിച്ച് ഞാനവളുടെ പിറകേ നടക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് അവളെന്നോട് പിണങ്ങുമായിരുന്നു.. എന്റെ വായിൽ നിന്നും ‘മീനുുുുുുു” എന്ന വിളി കേൾക്കാൻ വേണ്ടി.. —– ഇന്നിപ്പൊ വർഷങ്ങൾക്ക്‌ സേഷം ഞാൻ ആ പേര് വിളിച്ചതിന്റെ സന്തോഷത്തിലാണ് പെണ്ണെന്റെ മുന്നിൽ നിൽക്കുന്നത്..

സെക്കന്റുകളോളം എന്റെ കണ്ണുകളിലേക്കുതന്നെ ഇമവെട്ടാതെ നോക്കി നിന്നിരുന്ന മിത്രയുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു.. ഇളം ചുവപ്പ് നിറത്തിൽ ഒരു നനവോടെ വിടർന്നുവന്ന അവളുടെ ചെഞ്ചുണ്ടുകൾ എന്തിനോ വേണ്ടി വിറയ്ക്കുന്നുണ്ടായിരുന്നു ……. ———————- പിന്നെല്ലാം പെട്ടന്നായിരുന്നു… ഞൊടിയിടയിൽ രണ്ട് കയ്യും എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച മിത്ര, എന്റെ തലമുടിയിൽ വിരലുകൾ കോർത്ത്‌ മുറുകെപിടിച്ച് തല ഒരു സൈഡിലേക്ക് ചരിച്ച് പിടിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ അവളുടെ ചെഞ്ചുണ്ടുകൾകൊണ്ട് നുണഞ്ഞ് വലിച്ചു.. 😳🤯

Leave a Reply

Your email address will not be published. Required fields are marked *