”“”പറ അപ്പൂസെ എന്നെ കൊണ്ടുപോവാന്ന് പറ അപ്പൂസെ… പറ.!!!””” എന്നെ വരിഞ്ഞുമുറുകി എന്റെ മാറിൽ മുഖംപൊത്തി നിന്നിരുന്ന മിത്ര വാവിട്ട് കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു.. – അവളുടെ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു..
എന്നാൽ മിത്രയുടെ ഇപ്പോഴത്തെ ഈ സംസാരവും, പ്രെവർത്തിയും, കരച്ചിലുമൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ എന്ത് മറുപടി പറയണം എന്നറിയാതെ ഒരു പാറപോലെ ഉറച്ച് നിൽക്കുകയായിരുന്നു ഞാൻ..
ആ സമയം മിത്രയുടെ വാവിട്ടുള്ള കരച്ചിൽകണ്ട് സങ്കടം തോന്നി ഞങ്ങളുടെ അടുത്തേക്ക് വന്ന അഞ്ജു..
“”മിതു…. എന്താ ഇത്..? നീയിങ്ങനെ കരയാതെ..!”” മിത്രയുടെ വലത് തോളിൽ പിടിച്ചുകൊണ്ട് അഞ്ജു അവളെ സമാധാനപ്പെടുത്താൻ ശ്രെമിച്ചു..
എന്നാൽ… ““”എന്നേ വിട്..””” എന്ന് പറഞ്ഞ് അഞ്ജുവിന്റെ കൈ ശക്തിയിൽ തട്ടിമാറ്റിയ മിത്ര… “”“”എനിക്ക് അപ്പൂസിന്റെകൂടെ പോണം… എനിക്ക് അപ്പൂസിന്റെകൂടെ പോണം.. എനിക്കെന്റെ അപ്പൂസിന്റെകൂടെ പോണം””” ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞസേഷം പൂച്ച അള്ളിപ്പിടിക്കുംപോലെ വീണ്ടും എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ച് എന്റെ മാറിലേക്കവൾ മുഖം പൂഴ്ത്തി…
സത്യത്തിൽ അടുത്തേക്ക് വന്ന അഞ്ജുവിന്റെ സംസാരം കേട്ടപ്പഴാണ് ആന്റിയും, അഞ്ജുവും, ആദിയും, മറ്റ് രണ്ട് പെൺകുട്ടികളും അവിടെ നിൽക്കുന്നു എന്ന ബോധം എനിക്കും വന്നത്.. ഞാൻ എല്ലാവരുടേയും മുഖത്തേക്കൊന്ന് മാറിമാറി നോക്കി – എല്ലാവരും വായുംപൊളിച്ച് ഞങ്ങളേതന്നെ നോക്കി നിൽക്കുകയായിരുന്നു. ,, അത് കണ്ടപ്പോൾ എനിക്കെന്തോപോലെ തോന്നി.. —- ഒരു ചെറിയ പരുങ്ങലോടെ അവരേയെല്ലാം മാറിമാറി നോക്കികൊണ്ടുതന്നെ ഞാൻ മിത്രയെ എന്നിൽനിന്നും പതിയെ പിടിച്ച് മാറ്റാൻ ശ്രെമിച്ചു..