വീടിന് പുറത്തെത്തിയ ഞാൻ.. കാറിന്റെ ഡ്രൈവിംങ് സീറ്റിലേക്ക് കയറി, കാർ സ്റ്റാർട്ട് ചെയ്ത് കാർ പതിയെ മുന്നോട്ടെടുത്തു.. അപ്പഴേക്കും വീടിന്റെ സിറ്റൗട്ടിലേക്ക് ഓടിവന്ന മിത്ര, മുഖത്ത് നിറഞ്ഞ് തുളുമ്പിയ സന്തോഷത്തോടെ, ഒരു കിതപ്പോടെ, സിറ്റൗട്ടിന്റെ തൂണിൽ ചേർന്ന് നിന്നുകൊണ്ട് കാർ പതിയെ മുന്നോട്ട് നീങ്ങുന്നതും നോക്കി നിൽക്കുന്നത് കാറിന്റെ സൈഡ് മിററിലൂടെ ഞാൻ കണ്ടു..
ആ നിമിഷം എന്റ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയും വിടർന്നു.. എന്നാൽ.. അതേസമയം.. ……. എന്റെ ശ്രദ്ധയിൽ മറ്റൊരു കാഴ്ച്ചകൂടി ഉടക്കി.??
അടുത്ത സെക്കന്റിൽതന്നെ എന്റെ കാൽ ബ്രെയ്ക്കിലമർന്നു. ……….. പക്ഷെ., എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ സിറ്റൗട്ടിലേക്കായിരുന്നില്ല …….. ഉത്തരം കിട്ടാത്ത ചില സംശയങ്ങൾ മുളപൊട്ടിയ എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ കാർപോർച്ചിലേക്കായിരുന്നു..
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
(തുടരും)
🔻ഈ കഥ ഇഷ്ട്ടപ്പെടുന്ന ചുരുക്കം ചില വായനക്കാരുടെ coments കണ്ടിട്ടാണ് ഈ part ഞാൻ പെട്ടന്നുതന്നെയങ്ങ് പോസ്റ്റിയത്.. കുറച്ചു ഭഗങ്ങൾകൂടി ചേർത്ത് സ്വൽപ്പം page കൂട്ടി ഈ part പോസ്റ്റ് ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം.. പക്ഷെ..
“”എഴുതി തീർന്നതുവരെയുള്ള ഭാഗം നീയിങ്ങ് പോസ്റ്റിത്താട”” എന്ന് പറഞ്ഞ് ചില coments കണ്ടപ്പോൾ, എന്നാപ്പിന്നെ ഇത്രേം അങ്ങ് പോസ്റ്റിയേക്കാം എന്ന് ഞാനും കരുതി..🔺
————
അപ്പൊ എല്ലാം പറഞ്ഞപോലെ.. അഭിപ്രായം എന്തുതന്നെയാണെങ്കിലും അങ്ങ് അറിയിച്ചേക്കുക..