എന്നാൽ., പിന്നീട് സംഭവിച്ചത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു..
ഒരു കുറുകലോടെ എന്റെ മാറിലേക്ക് ചാഞ്ഞ മിത്ര എന്റെ ഇടുപ്പിലൂടെ വട്ടംചുറ്റി പിടിച്ചസേഷം
“”നീയെന്നോട് ഒന്നും മിണ്ടാതെ ഇവിടുന്ന് തിരികെ പോകാൻ തൊടങ്ങിയപ്പൊ സങ്കടോം ദേഷ്യോം എല്ലാം ഒരുമിച്ച് വന്നങ്ങ് പറഞ്ഞുപോയത അപ്പൂസെ..”” ഒരു കുറുകലോടെ അത്രേം പറഞ്ഞ് നിർത്തി എന്റെ മാറിൽ നിന്നും തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ മിത്ര..
“”ഞാനിപ്പൊ ഇങ്ങനെ പറഞ്ഞൂന്നുവെച്ച് ദേഷ്യംകേറി നീയെന്നെ വേണ്ടാന്നൊന്നും പറഞ്ഞേക്കല്ലെ അപ്പൂസെ… എനിക്കത് സയിക്കാനുള്ള ത്രാണിയൊന്നുവില്ല”” ചുണ്ട് കൂർപ്പിച്ച് ഒരു കൊച്ചുകുട്ടിയുടെ ഭാവത്തിൽ അവളിപ്പോൾ പറഞ്ഞതുകേട്ട് അഞ്ജുവും മറ്റ് രണ്ട് പെൺകുട്ടികളും വാപൊത്തി ചിരിക്കാൻ തുടങ്ങി,, അവരുടെ ആ അടക്കിപ്പിടിച്ച ചിരി കേട്ട് മിത്ര തിരിഞ്ഞ് അവരെയൊന്ന് നോക്കി, അപ്പോൾത്തന്നെ സുച്ചിട്ടതുപോലെ അവരുടെ ചിരിയും നിന്നു..
മിത്ര വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..
“”ഇനിയെന്റെ അപ്പൂസ് വീട്ടിപൊക്കൊ.. ഇനി ഈ വീട്ടിൽ നിൽക്കാൻ എനിക്ക് ഒരു പേടിയുമില്ല.. ഞാൻ കാത്തിരുന്നോളാം.. എന്റെ അപ്പൂസിന് വേണ്ടി… എത്രനാൾ വേണമെങ്കിലും.”” ഒരുതരം ആത്മവിശ്വാസത്തോടെ, ഒരു കുസൃതിച്ചിരിയോടെ അത്രേം പറഞ്ഞ് നിർത്തിയ മിത്ര എന്റെ ചുണ്ടിലേക്കവളുടെ ചുണ്ടുകൾ ചേർത്ത് അമർത്തിയൊന്ന് ചുംബിച്ചസേഷം പതിയെ പിന്നിലേക്ക് അകന്നുമാറി..
അതേസമയം ഇനി ഇവിടെ നിന്നാൽ സംഗതി കൂടുതൽ വഷളാകും എന്ന് മനസ്സിലാക്കിയ ഞാൻ അഞ്ജുവിനേയും മറ്റ് രണ്ട് പെൺകുട്ടികളേയും മാറിമാറി ഒന്ന് നോക്കിയസേഷം ബാൽക്കണിയിൽ നിന്നും പതിയെ പുറത്തേക്ക് നടന്നു..
***