“”എന്താ അപ്പൂസെ..? ഞാൻ ചോദിച്ചതിനൊന്നും ഒരുമറുപടിയും താരതെ നീ നിന്റെപാട്ടിനങ്ങ് പോവണൊ.?”” എന്റെ കയ്യിലെ പിടിവിടാതെ ഒരു ദയനീയ ഭാവത്തിൽ മിത്രയെന്നോട് ചോദിച്ചു.. —
അവളുടെ ആ ചോദ്യത്തിന് അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിയ ഞാൻ..
“”എനിക്കിപ്പൊ മിത്രയോട് ഒന്നും സംസാരിക്കാനില്ല.. അഥവാ ഞാൻ എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാൽ അത് ഉൾക്കൊള്ളാൻ പറ്റിയൊരു നിലയിലുമല്ല മിത്രയിപ്പോൾ.. അതുകൊണ്ട് ഞാനിപ്പൊ പോകുന്നു.. വീട്ടിലെല്ലാവരും എന്നെ തിരക്കിയിരിക്കുവ””” ചുണ്ടിൽ ഒരു ചെറുചിരി വരുത്തി അത്രേം പറഞ്ഞ് മിത്രയുടെ കൈകളിൽ നിന്നും പിടിവിടുവിച്ച ഞാൻ വീണ്ടും അവിടുന്ന് നടന്നകലാൻ തുടങ്ങിയതും അവൾ വീണ്ടുമെന്റെ കയ്യിൽ കയറിപ്പിടിച്ചു.. ഞാൻ തലചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.
“”അപ്പൂസ് പൊക്കോ.. പോകണ്ടാന്ന് ഞാൻ പറയില്ല.. പക്ഷെ., അപ്പൂസൊന്നോർത്തൊ ………. ഈ ജന്മം ഞാനൊരു പുരുഷന്റെകൂടെ അവന്റെ പാതിയായി ജീവിക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആ പുരുഷൻ അതെന്റെ അപ്പൂസായിരിക്കും”” അത്രേംനേരം മുഖത്തുണ്ടായിരുന്ന ആ ദയനീയ ഭാവമെല്ലാം മാറി ഒരുതരം വാശിയോടെ അവളത് പറഞ്ഞപ്പോൾ.. ആശിച്ചതെന്തും നേടിയെടുക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത ആ പഴയ മിത്രേയാണ് ഞാപ്പോൾ അവിടെ കണ്ടത്… , അവളുടെ വാശി എന്താണ് എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ടറിയാം.. ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് എന്നിലുണ്ടായ ഞെട്ടൽ ഞാനെന്റെ മുഖത്ത് കാണിക്കാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു..