ഒറ്റ ശ്വാസത്തിൽ എയറ് പിടിച്ചതുപോലെയുള്ള എന്റെ ആ മറുപടികേട്ട് അത്രനേരം അവളുടെ മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി പെട്ടന്ന് മാഞ്ഞു… ആ മുഖത്ത് വീണ്ടും ഒരു ചെറിയ സങ്കടം നിഴലിച്ചു.. എടുത്തടിച്ചതുപോലെ ഞാനങ്ങനെ പറയുമെന്ന് അവൾ ഒട്ടും പ്രതീക്ഷിചില്ല, എന്നാൽ എന്തോ ഓർത്തെടുത്തതുപോലെ അടുത്ത സെക്കന്റിൽത്തന്നെ അവളുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു..
“””എന്തിനാ അപ്പൂസെ ഇങ്ങനെ നൊണ പറയുന്നെ.? എനിക്ക് അപ്പൂസിനോടുള്ളതുപോലെ അപ്പൂസിന് എന്നോടും ആ പഴയ ഇഷ്ടം ഇപ്പഴുമുണ്ട്, അനഘേടെ വീട്ടിവച്ചുതന്നെ എനിക്കത് മനസ്സിലായി.””” ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞത് കേട്ട് ഒരു സംശയഭാവത്തോടെ ഞാനുവളുടെ മുഖത്തേക്ക് നോക്കി..
“”അനഘേടെ വീട്ടിവെച്ച് ഞാൻ സിറ്റൗട്ടിൽ വന്നിരുന്നപ്പൊ അപ്പൂസ് കാറിൽ ചാരിനിന്ന് എന്നേതന്നെ നോക്കുന്നത് ഞാൻ കണ്ടു.. അപ്പൊ അപ്പൂസിന്റെ മനസ്സിൽ ഞാനായിരുന്നില്ലെ.? നമ്മുടെ ആ പഴേ ഓർമ്മകളായിരുന്നില്ലെ.? പറ.! അല്ലെ.?””” ചുണ്ട് കൂർപ്പിച്ച് ഒരു കുസൃതിയോടെ, അവളെന്നോട് ചോദിച്ചു.. —— ആ നിമിഷം.. അവളുടെ ആ ചോദ്യവും, മുഖത്തെ ആ ചോദ്യഭാവവുമൊക്കെ കണ്ട്, പഠിക്കുന്ന സമയത്ത് പലതവണ വെറുതേ എന്നോട് ഊച്ചികെറുവെടുത്ത് പിണങ്ങി നടന്നസേഷം പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് ഇതുപോലെ ഓരോ കാര്യങ്ങൾ പറഞ്ഞ് വീണ്ടുമെന്നോട് മിണ്ടാൻ ശ്രമിക്കുന്ന ആ പഴയ മിത്രേയാണ് എനിക്കപ്പോൾ ഓർമ്മവന്നത്.
“””പറ അപ്പൂസെ.. …… എന്നെയല്ലെ അന്നേരം ഓർത്തെ!! …………………””” അവളുടെ ചോദ്യത്തിന് എന്റെ ഭാഗത്തുനിന്നും മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ടീഷർട്ടിൽ മുറുകെപ്പിടിച്ച് ചെറുതായിട്ട് എന്നെയൊന്ന് കുലിക്കിക്കൊണ്ട് ഒരു ചിണുങ്ങലോടെ മിത്ര വീണ്ടും ചോദിച്ചു..