അക്ഷയ്മിത്ര 3 [മിക്കി]

Posted by

“””സ്വൽപ്പം മുൻപുവരെ ആ ഒരു ഭയം എന്റെ ഉള്ളിൽ കിടന്നങ്ങനെ വിങ്ങുകയായിരുന്നു …… എന്നാലിപ്പോൾ എന്റെ ഉള്ളിൽനിന്നും ആ ഭയം പൂർണ്ണമായിട്ടും മാറി.. അപ്പൂസെന്നെ മീനു എന്ന് വിളിച്ച ആ നിമിഷം മുതൽ..””” എന്റെ കണ്ണുകളിലേക്ക് നോക്കി അത്രേം പറഞ്ഞ് നിർത്തിയ മിത്ര അതേ പുഞ്ചിരിയോടെ പതിയെ എന്റെ ടീഷർട്ടിന്റെ ഇരുസൈഡിലും പിടിച്ചസേഷം എന്റെ മാറിലേക്ക് തല ചായിച്ചു. —— അവളുടെ ഈ സംസാരവും പ്രവർത്തിയുമെല്ലാം കണ്ട് പൂർണിമ ആന്റിയോടുള്ള അവളുടെ ആ ഭയം ഇതിനോടകം അവളിൽ നിന്നും ഇല്ലാതായിരുന്നു, … അതിന്റെ കാരണം,. ഞാൻ അവളുടെ അടുത്തങ്ങനെ നിൽക്കുന്നതുകൊണ്ടാണെന്നും എനിക്ക് മനസ്സിലായി..

അതേസമയം എന്റെ മാറിൽനിന്നും പതിയെ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ മിത്ര..

“””ഞാനിപ്പഴും അപ്പൂസിന്റെ മനസ്സിലുള്ളതുകൊണ്ടല്ലെ അപ്പൂസെനെ മീനൂന്ന് വിളിച്ചെ..? അല്ലെ.! ഉം..! അല്ലെ””” എന്റെ ടീഷർട്ടിൽ പിടിമുറിക്കി എന്റെ കണ്ണുകളിലേക്ക് നോക്കി മിത്ര എന്നോടത് ചോദിക്കുമ്പോൾ എന്റെ നാവിൽ നിന്നും ‘അതേയെന്ന് കേൾക്കാനുള്ള കൊതിയും, എന്താനില്ലാത്ത ഒരു പ്രതീക്ഷയും, അവളുടെ മുഖത്തപ്പോൾ മിന്നി മറഞ്ഞു..

എന്നാൽ..

“””ഇല്ല മിത്ര.. അതൊക്കെ അന്നേ കഴിഞ്ഞ കാര്യങ്ങള.. ഇപ്പോളെന്റെ മനസ്സിൽ ആ പഴയ ഓർമ്മകളൊന്നുംതന്നെയില്ല””” എടുത്തടിച്ചതുപോലെ ഒരു ഭാവ വ്യത്യാസവുമില്ലാതെ ഞാൻ പറഞ്ഞു.. അതേസമയം., മിത്രയെന്നോട് ചോദിച്ച ആ ചോദ്യം കേട്ട് എന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി എന്നത് മറ്റൊരു സത്യം.. കാരണം., മിത്ര പറഞ്ഞത് 100% സത്യമായിരുന്നു.. ഈ കഴിഞ്ഞ 8 വർഷത്തിനിടയിൽ ജീവിതത്തിൽ മുൻപ് നടന്ന പല കാര്യങ്ങളും എന്റെ ഓർമ്മകളിൽ നിന്നും പോയിട്ടുണ്ട്.. പലതും..! ……… ………. പക്ഷെ.!! മിത്രയും മിത്രയുമൊത്തുള്ള ആ പഴയ ഓർമ്മകളും എന്റെ മനസ്സിൽ നിന്നും ഒരിക്കലും പോയിരുന്നില്ല.. അവളുടെ ഓർമ്മകളെ എന്റെ മനസ്സിൽ നിന്നും മായിച്ചുകളയാൻ ഞാൻ ഒരുപാട് തവണ ശ്രെമിച്ചു, പക്ഷെ അവളെന്റെ മനസ്സിലേക്ക് കൂടുതൽക്കൂടുതൽ തെളിഞ്ഞ് വന്നതല്ലാതെ എനിക്കവളെ മറക്കാൻ മാത്രം കഴിഞ്ഞില്ല.. (ഓഹ്… മൈര്… പറഞ്ഞ് പറഞ്ഞ് ഞാനിത് എവിടെപോവ..🤐 നമുക്ക് തിരികെ ട്രാക്കിലേക്ക് വരാം.)

Leave a Reply

Your email address will not be published. Required fields are marked *