ചോദിക്കണം… ഇനി പിടിച്ച് നിൽക്കാനാവില്ല… അവളുടെ കള്ളക്കളി ഇന്ന് പുറത്ത് കൊണ്ട് വരണം…അതിന് തമ്മിൽ തെറ്റിയാലും വേണ്ടില്ല… അതറിയാതെ തനിക്കിനി സമാധാനമില്ല..
തിണ്ണയിലിരിക്കുകയായിരുന്ന റീനയെ, സിന്ധു പിടിച്ചെണീൽപിച്ചു..പിന്നെ ഉന്തിത്തള്ളി തന്റെ മുറിയിലേക്ക് കൊണ്ടുപോയി..അവളെ പിടിച്ച് ബെഡിലിരുത്തി അവളുടെ മുഖത്തേക്ക് തുറിച്ച് നോക്കി.. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..
റീന പക്ഷേ, പുഞ്ചിരിയോടെ ഇരുന്നതേയുള്ളൂ…
“ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്…”
റീനയുടെ മുന്നിൽ നിന്ന് കൊണ്ട് സിന്ധു പറഞ്ഞു..
“ എന്ത് കാര്യം… ?”..
വളരെ നിസാരമായി ചിരിയോടെ റീന ചോദിച്ചു..
“നിനക്കറിയില്ലേ… ?.. കാര്യം നിനക്കറിയില്ലേ… ?..
എന്നാലും നിന്നെപ്പറ്റി ഞാനിങ്ങനെയൊന്നുമല്ല വിചാരിച്ചത്.. ഒരു തീപ്പെട്ടി വാങ്ങിയാ കൂടി അത് നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ…?..
എന്നിട്ടും..എന്നിട്ടും നീ…”
ദേഷ്യത്തോടെയാണ് പറഞ്ഞ് തുടങ്ങിയതെങ്കിലും, ബാക്കി പറയാനാവാതെ സിന്ധു പൊട്ടിക്കരഞ്ഞു കൊണ്ട് കിടക്കയിലേക്ക് കമിഴ്ന്ന് വീണു..
അവൾ ഏങ്ങലടിച്ച് കരയുന്നത് റീന ചിരിയോടെ നോക്കിനിന്നു..
പിന്നെ അവളെ മലർത്തിയിട്ടു.. നോവിക്കാതെ കവിളിൽ ഒരടി കൊടുത്തു..
“അയ്യടാ… എന്താ ഒരു കരച്ചിൽ… ഇങ്ങോട്ട് എഴുന്നേൽക്ക് മൈരേ… അവളുടെയൊര് തീപ്പെട്ടി വാങ്ങല്.. മര്യാദക്ക് കരച്ചില് നിർത്തി എഴുന്നേറ്റിരുന്നോ… അല്ലേൽ ഇനിയും കിട്ടും നിനക്ക്…”
കണ്ണീരിനിടയിലൂടെ റീനയുടെ മുഖം കണ്ട സിന്ധു അമ്പരന്ന് പോയി.. അവൾ ചിരിക്കുകയാണ്… ഒരു കുസൃതിച്ചിരി..