ഇക്കയുടെ ശരീരത്ത് നിന്ന് പ്രസരിക്കുന്ന വില കൂടിയ അത്തറിന്റെ സുഗന്ധം റീനക്ക് ദേഹമാകെ രോമാഞ്ചമുണ്ടാക്കി..
ഇക്കയെപ്പോലെ സുമുഖനും, പണക്കാരനുമായൊരാൾ തന്നോട് സംസാരിക്കുന്നത് തന്നെ റീനക്ക് അഭിമാനം തോന്നി..
ഇക്ക സാവധാനം, ആസ്വതിച്ച് കഴിക്കുകയാണ്.. അതിനിടയിൽ മോളോട് കഴിക്കാൻ പറയുന്നുമുണ്ട്,.
“ഭക്ഷണമെല്ലാം നന്നായിട്ടുണ്ട്…റീനയെപ്പോലെത്തന്നെ..
റീനക്കിഷ്ടമാണെങ്കിൽ, ഇഷ്ടമാണെങ്കിൽ മാത്രം ഞാനൊരിക്കൽ കൂടി വരാം… ഒരിക്കലും ഞാൻ നിർബന്ധിക്കില്ല… ഞാൻ വല്ലാതിഷ്ടപ്പെട്ടു പോയി…റീന ആലോചിച്ച് പറഞ്ഞാ മതി…”
മന്ത്രിക്കും പോലെയാണ് ഇക്ക പറഞ്ഞതെങ്കിലും റീന പേടിയോടെ അടുക്കളയിലേക്ക് നോക്കി.. സിന്ധുവെങ്ങാനും കേക്കുമോ എന്നായിരുന്നു അവളുടെ പേടി..
“റീന പേടിക്കണ്ട… ഒരാളുമറിയില്ല… ഒറ്റത്തവണ ഞാനൊന്നു കൂടി വന്നോട്ടെ… റീനയെ തനിച്ചൊന്ന് കാണാനാ…”
റീന പരിസരം മറന്ന് പൂത്തുലഞ്ഞ് നിൽക്കുകയാണ്…
ഇത്തരം സംസാരങ്ങളൊന്നും അവളിത് വരെ കേട്ടിട്ട് പോലുമില്ല..
എന്നാൽ,തന്റെ മുഖത്ത് നോക്കി നേരിട്ട് കാര്യം പറഞ്ഞ ഇക്കയുടെ ധൈര്യം അവൾക്കിഷ്ടമായി..
“ഇക്കാ… വിജയേട്ടൻ… ?”…
അത്രയുമേ റീന പറഞ്ഞുള്ളൂ… അതിലെല്ലാമുണ്ടായിരുന്നു…
“അവന്റെ കാര്യം എനിക്ക് വിട്ടേക്ക്… അത് ഞാൻ നോക്കിക്കോളാം.. എനിക്കറിയേണ്ടത് റീനയുടെ സമ്മതമാണ്… എന്താണെങ്കിലും തുറന്ന് പറയണം…”
ചിരിയോടെയാണ് ഇക്കയുടെ സംസാരം..
“അത്… ഇക്കാ.. ഞാൻ… ഇങ്ങിനെയൊന്നും…”
റീന വിക്കി..
“അതെനിക്കറിയാലോ… അതല്ലേ ഞാൻ റീനയെ ഇഷ്ടപ്പെട്ടത്… മോൾക്ക് സമ്മതമാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ…”