ചക്രവ്യൂഹം 5 [രാവണൻ]

Posted by

ആദ്യ പരിണിത ഫലം താപമാണ്. …ശരീരത്തിൽ ശക്തിയായ താപം അനുഭവപ്പെടും. …അനിയന്ത്രിതമായി ബോഡിയിലെ ഹോർമോൺസ് ആക്റ്റീവ് ആവും, പ്രധാനമായി estrogen testosterone ഹോർമോണുകൾ…. അടുത്തത് തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലേക്ക് നീങ്ങും…. പിന്നെ ശരീരത്തെ ഭരിക്കുന്നത് ഹോർമോൺസ് ആവും…. അതിൽ സ്ത്രീയുടെയും പുരുഷഷന്മാരുടെയും ഹോർമോൺസ് ഉണ്ടാകും എന്നതുകൊണ്ടുതന്നെ സ്വവർഗത്തോടും ചിലപ്പോ….

അഭി വേദനയോടെ പറഞ്ഞുനിർത്തി നന്ദനയെ നോക്കി…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു

“അല്ലാതെ ചേച്ചി പറഞ്ഞതുപോലെ ഞാൻ കഴച്ചു നിക്കുവൊന്നും അല്ല….”

അഭിമന്യു പറഞ്ഞതും നന്ദന ഒന്ന് ഏങ്ങി, നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ചതുപോലെ അവൾക്ക് അനുഭവപ്പെട്ടു….

 

 

എന്റെ ബോധം നഷ്ടമായി…. കണ്ണ് തുറക്കുമ്പോൾ ഏതോ ഒരു വലിയ ക്രിസ്ത്യൻ പള്ളിയുടെ ഉള്ളിൽ നിലത്ത് കിടക്കുകയായിരുന്നു…

നൂറ്റാണ്ടുകളായി ആരാധനകളില്ലെന്ന് തോന്നിക്കുന്ന വിധത്തിൽ അലങ്കോലമായി കിടക്കുന്നൊരു സഭ….ഉള്ളിലെ ബെഞ്ചുകൾ ഏറെക്കുറെ ദ്രവിച്ചു തീർന്നിരുന്നു….

“ആഹാ… അഭി കുട്ടൻ എഴുന്നേറ്റല്ലോ….”

പിന്നിൽ നിന്ന് രേണുകയുടെ ചിരിയോടെയുള്ള സംസാരം കേട്ട് അഭി തിരിഞ്ഞു നോക്കി….. ഒരുവേള അവന്റെ കണ്ണ് മിഴിഞ്ഞിരുന്നു…. അടിപ്പാവാടയും ബ്ലൗസും അണിഞ്ഞ് ചിരിയോടെ അവൾ അവന്റെ അരികിൽ കൈകെട്ടി നിന്നു…

“ഇത്…. ഇത് എവിടെയാ… എനിക്ക് വീട്ടിൽ പോണം…..”

അഭി ഭയത്തോടെ ചുറ്റും കണ്ണോടിച്ചു….പിടച്ചിലോടെ എഴുന്നേൽക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു, അവൻ വീണ്ടും ആ നിലത്തേക്ക് മുട്ടിടിച്ച് വീണു….

Leave a Reply

Your email address will not be published. Required fields are marked *