“ഇന്ന് തന്നെ വേണോ….”
രേണുകയുടെ കാതോരം മുഖം ചായ്‌ച്ച് ശരത്ത് പതിയെ, ശബ്ദം താഴ്ത്തി ചോദിച്ചു. …
“വേണം. ..
“ഫസ്റ്റ് day അല്ലെ ”
“so what. .?”
രേണുക മുഖം കറുപ്പിച്ച് നോക്കിയതും ശരത്ത് ഒന്നുമില്ലെന്ന് തലയനക്കി
.
.
.
ആദ്യദിവസം നേരത്തെ അവസാനിച്ചു…അന്ന് മൂന്നരക്ക് സ്കൂളിലെ അവസാന മണി മുഴങ്ങി….ബെല്ല് അടിച്ചതും അഭിമന്യു ക്ലാസ്സിലെന്ന് പുറത്തേക്ക് ഇറങ്ങി ഗേറ്റ് ലക്ഷ്യമാക്കി നടന്ന … അടുത്തേക്ക് ഓടിയെത്താൻ ഒരു മൂക്കുത്തി പെണ്ണ് കഷ്ടപ്പെടുന്നത് അവൻ ശ്രദ്ധിച്ചില്ല …
ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയ അഭിമന്യുവിന്റെ മുന്നിൽ അപ്രതീക്ഷിതമായി ശരത്തിന്റെ കാർ വന്നു നിന്നു…അപ്രതീക്ഷിതമെന്ന് ഞാൻ കരുതിയെങ്കിലും അവരൊക്കെ കരുതിക്കൂട്ടി, കൃത്യമായ പ്ലാനിങ്ങോടെയാണെന്ന് തിരിച്ചറിയാൻ വൈകി….ഒത്തിരി വൈകി
കോ ഡ്രൈവർ സീറ്റിലെ വിന്റോ ക്ലാസ്സ് താഴ്ത്തി രേണുക അഭിയെ നോക്കി ചിരിച്ചു. ..
“അഭി എന്നല്ലായിരുന്നോ പേര് ….”
“അതെ. ..”
അവനും നേർത്ത പുഞ്ചിരിയോടെ മറുപടി പറഞ്ഞു…. ആ പതിനേഴുകാരന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രസന്നതയിലേക്ക് രേണുക ഒരുവേള നോക്കിയിരുന്നു
“മോന്റെ വീട് എവിടെയാ. ..”
“പള്ളിമുക്ക് ജംക്ഷൻ ഇല്ലേ. …അവിടന്ന് കുറച്ചൂടെ പോണം. …”
“പള്ളിമുക്കോ. …ഞങ്ങൾ അതുവഴി ആണല്ലോ. …കയറിക്കോ. ..”
“ഇല്ല വേണ്ട മിസ്സേ. ..ഞാൻ ബസിൽ പൊയ്ക്കോളാം. …”
“ഹാ കയറടോ. ..ഞങ്ങൾ എന്തായാലും അതുവഴി അല്ലെ. …”സംസാരിക്കുന്നതിനിടയിൽ രേണുക കുടിലതയോടെ അവനുവേണ്ടി ബാക്ക് സീറ്റിലേക്ക് ഡോർ തുറന്നുകൊടുത്തു