“നോക്കി കഴിഞ്ഞില്ലേ. ..”
വൈദേഹിയുടെ ചോദ്യം കേട്ടതും അഭിമന്യുവിന്റെ കണ്ണ് മിഴിഞ്ഞു. ..താനിത്ര നേരം അവളെ വായുനോക്കി നിൽക്കുകയായിരുന്നു എന്ന ഓർമ്മയിൽ അവന്റെ ശരീരം വിയർത്തു. …ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. …അയ്യേ. …താനൊരു പെൺകുട്ടിയെ. ..ഛെ!!!
“im സോറി. .ഞാൻ പെട്ടെന്ന്, അറിയാതെ. ..”
“സാരമില്ല. …വേറെ ആരെയും ഇതുപോലെ നോക്കാതിരുന്നാ മതി. ..”
വൈദേഹി അത്രയും പറഞ്ഞുനിർത്തി അവനു മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് ഓടി…ബെഞ്ചിൽ ഇരുന്ന അഭിരാമിയെ ഓടിച്ചെന്ന് പിന്നിലൂടെ കെട്ടിപ്പിടിച്ചു, അവളുടെ പുറത്ത് നാണത്തോടെ മുഖം പൂഴ്ത്തി
വൈദേഹി പറഞ്ഞതിന്റെ പൊരുൾ അഭിമന്യുവിന് മനസ്സിലായില്ല. …അവൻ മുടി ഒന്ന് പിന്നിലേക്ക് മാടിയൊതുക്കി അവൾ പോയ വഴിയിലേക്ക് മുഖം തിരിച്ചതും, പിന്നിൽ വന്നുനിന്ന അച്ചു കണ്ണട ഒന്ന് ശരിയാക്കി അവനെ സൂക്ഷിച്ച് നോക്കി
“എന്താടാ. ..”
“ആ പോയത് ആരാ. …”കൈയിലെ പെരുവിരൽ ഉയർത്തി പിന്നിലേക്ക് ചൂണ്ടി അഖിൽ ചോദിച്ചു. …
“നമ്മുടെ ക്ലാസ്സിൽ ഉള്ളതാ. ..”
“അതെനിക്ക് അറിയാ. …മ്മടെ ആരാന്ന്. …”
“നീയെന്താ ഒരുമാതിരി പോലീസുകാരെപ്പോലെ. …ഇങ്ങട് വാ. ..”
അഭി അവന്റെ തോളിലൂടെ കൈയിട്ട് ആ വരാന്തയിലൂടെ നടന്നു…അഭിയുടെ നോട്ടം സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന രേണുകയുടെ മേലെ ആയിരുന്നു
.
.
.
സ്റ്റാഫ് റൂമിൽ വന്ന രേണുക തന്റെ ടേബിളിനരികിൽ പോയിരുന്നു….മൊബൈലിൽ കുത്തികളിക്കുന്ന സമയം ബലിഷ്ടമായ രണ്ട് കൈകൾ അവളെ പിന്നിൽ നിന്നും പുണർന്നു. …