ആ വാൾ ആരോ കല്ലിൽ കുത്തി നിർത്തിയത് പോലെ ആണ് ഇരിക്കുന്നത്…..
ആ വാളിൽ നിന്നും ശബ്ദവും പ്രകാശവും പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുന്നത് ഒരു അൽഭുതത്തോടെ അവൻ നോക്കി നിന്ന്….
ഓരോ ശബ്ദം വരുമ്പോഴും വെള്ളത്തിൽ വരുന്ന ഓളങ്ങളെ പോലെ വാളിൽ നിന്നും അവ തുടങ്ങി വായുവിൽ അവ അലിഞ്ഞു ചേർന്നു കൊണ്ട് ഇരിക്കുന്നു…
ആ ശബ്ദത്തിൻ്റെ ഒരേ പ്രതിദ്വനിയും ഗുഹയുടെ ഉള്ളിൽ തട്ടി അവിടെ ആകെ മുഴങ്ങിക്കൊണ്ട് ഇരുന്നു….
ആ കല്ലിനു കീഴെ ആയി ഒരു വെളുത്ത മുത്തുകൾ കൊണ്ട് തീർത്ത മനോഹരം ആയ ഒരു മാല…ആ മാലയിൽ നിന്നും വാളിൽ എന്ന പോലെ പല നിറത്തിൽ ഉള്ള പ്രകാശം വരുന്നുണ്ട്…
വാളിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നതിനോട് ഒപ്പം ആ മാലയില് ആരോ മുകളിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ അതു ഉയരാൻ ആയി ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു…
എന്നാല് മാലയുടെ ഒരു വശം കല്ലിൻ്റെ അടിയിൽ ആയിരുന്നതിനാൽ ആ മാലയ്ക്ക് അവിടുന്ന് ഉയരാൻ സാധിക്കുമായിരുന്നില്ല…
സമയം പോകുന്നതിനോടൊപ്പം ആ വാളിൽ നിന്നും വരുന്ന പ്രകാശത്തിൻ്റെ തീവ്രത കുറഞ്ഞൂ….അതു പതിയെ പതിയെ ഇല്ലാതെ ആയി…അതോടെ ആ മാലയുടെ പ്രകാശവും പതിയെ ഇല്ലാതെ ആയി…ഉടനെ ആ മാല ചലനം നിലച്ചു കൊണ്ട് നിലത്തേക്ക് വീണു…
അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ ആ മാലയുടെയും വാളിൻ്റെയും പ്രകാശം അവിടുന്ന് ഇല്ലാതെ ആയി….അവിടെ ആകെ മുഴുവൻ ഇരുട്ട് വ്യാപിച്ചു…
പെട്ടന്ന് അവൻ്റെ ഉളളിൽ നിന്നും ആരോ വിളിക്കുന്നത് പോലെ അവന് തോന്നി…അതു ദൂരെ എവിടെ നിന്നോ മുഴങ്ങി കേട്ടു കൊണ്ട് ഇരുന്നു….