അപ്പോഴേക്കും അവൻ രാവിലെ ഗ്രാമത്തിൽ നിന്നും ബസ് കയറിയ സ്ഥലത്ത് വന്നിരുന്നു… ഇത്രയും വേഗം ഇങ്ങു എത്തിയോ എന്ന് അവൻ അതിശയപെട്ടു…
“ മുകളിലേക്ക് ആണ് മേവുംപടം..അവൻ മുകളിലേക്ക് കിടക്കുന്ന വഴിയിലേക്ക് ചൂണ്ടി…”
“ ദോ…ആ വഴിയെ പോയാൽ മതി പെട്ടന്ന് അവിടെ എത്തും ….”
അപ്പുറത്ത് മാറി നിൽക്കുന്ന വഴിയിലേക്ക് ചൂണ്ടി..
“ ഞാൻ നേരെ ആണ്…ഞാൻ പോകട്ടെ തന്നോട് ഓരോന്ന് പറഞ്ഞു നടന്ന് ഞാൻ വൈകി…അപ്പൊൾ ശെരി…”
അതും പറഞ്ഞു അവൻ്റെ മറുപടിക്ക് നിൽക്കാതെ അയാള് ഓടി…പിന്നാലെ നായയും…
അയാളുടെ ഓട്ടത്തിന് വല്ലാത്ത വേഗത ഉണ്ടായിരുന്നു എന്ന് അവന് തോന്നി…ഏത്ര പെട്ടന്ന് ആണ് അയ്യാൾ ഓടി അകലുന്നത്..എന്നിരുന്നാലും അയാളുടെ ധൈര്യത്തെ സമ്മതിച്ചേ പറ്റുള്ളൂ ..
അപ്പൊൾ ആണ് അയാള് പറഞ്ഞ വഴിയിൽ അവൻ നോക്കിയത്..അയ്യാൾ പറഞ്ഞു തന്ന വഴി അല്ലേ..പോയി നോക്കാം… കുറച്ച് നേരം കൊണ്ട് തന്നെ അയാളെ തനിക്ക് വിശ്വാസം ആയി എന്ന് ഓർത്ത് അവന് അൽഭുതം തോന്നി….
അവൻ അയാളെ കാണുവാൻ വഴിയിലേക്ക് നോക്കി എങ്കിലും അവൻ്റെ കാഴ്ചക്ക് അപ്പുറം അയാള് പോയിരുന്നു….
അവൻ ആ വഴിയിലേക്ക് വണ്ടിയും ആയി നീങ്ങി…
അൽഭുതം എന്നോണം രണ്ട് വളവ് തിരിഞ്ഞതും അവൻ ഇന്നലെ പ്രിയയും ആയി ഓടി എത്തിയ വഴിയിലേക്ക് വന്ന് ഇറങ്ങി…
അവന് അതൊരു വല്ലാത്ത ആശ്വാസം ഉണ്ടായി.. അവിടുന്ന് നോക്കിയാൽ അമ്മായിയുടെ വീട് കാണുവാൻ പറ്റുമായിരുന്നു… അവൻ ബൈക്ക് തള്ളി വീട് ലക്ഷ്യം വച്ച് നടന്നു..
അവൻ എന്തോ ഓർത്ത പോലെ ഒരു ദീർഘ ശ്വാസം വിട്ടു…ആ കാവിനെ കടന്ന് വരണമല്ലോ എന്ന് ഓർത്ത് ചെറിയ പേടി ഉണ്ടായിരുന്നു…അതു മാറി കിട്ടിയല്ലോ ആശ്വാസം… താനും ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ ഭയപ്പെടുന്നു എന്ന് ഓർത്ത് അവന് അവനോട് തന്നെ ചെറിയ ലജ്ജ തോന്നി….