അയ്യാൾ അതും പറഞ്ഞു അതിൻ്റെ തലയിൽ തലോടി…അതാണ് എങ്കിൽ യജമാനിൽ നിന്നും കിട്ടിയ തലോടൽ ആസ്വദിച്ചു നിൽക്കുക ആണ്…
“ എന്നാ വായോ…നമുക്ക് നടക്കാം താൻ അതും ഉരുട്ടി പിടിച്ചു വായോ…”
അതു പറഞ്ഞു അയ്യാൾ മുന്നോട്ട് നടന്നു..അയാൾക്ക് പിന്നാലെ നായയും..അതു ഒരു നിമിഷം നോക്കി അവനും ബൈക്ക് ഉരുട്ടി പിറകെ ചെന്നു….
“ അല്ല തന്നെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ…അയ്യാൾ മുന്നോട്ട് നോക്കി നടന്നു കൊണ്ട് പറഞ്ഞു…”
“ ഇവിടെ മുൻപ് വന്നിട്ടുണ്ട്…ചെറുപ്പത്തിൽ…പിന്നെ ഞാൻ ഒരു അധ്യാപകൻ ആയി ജോലിക്ക് ഇവിടെ ചേർന്ന്..ഇവിടെ ഒരു ബന്ധു ഉണ്ട്…”
മ്മ്…അതിന് മറുപടി ആയി അയ്യാൾ ഒന്ന് മൂളി…
“ ഈ ഗ്രാമത്തിൽ പലരും പുറത്ത് നിന്നും വരാറ് ഉണ്ട്..പക്ഷെ വരുന്ന അതേ പോലെ ആയിരുന്നില്ല അവരുടെയൊക്കെ തിരിച്ചു പോക്ക്…തനിക്ക് അറിയായിരിക്കും അല്ലേ….”
അയാളുടെ ആ എടുത്ത് അടിച്ചു ഉള്ള പറച്ചിലിൽ അവൻ ഒന്ന് വിരണ്ടു…പൊടുന്നനെ അവൻ്റെ നടത്തം നിന്നു…ഒന്നു ആലോചിച്ചു എങ്കിലും അവൻ പിന്നാലെ നടന്നു…
അപ്പോഴേക്കും മഹി നേരത്തെ കണ്ട രൂപം നിന്ന സ്ഥലം കഴിഞ്ഞു പോയിരുന്നു…അവിടെ ആകെ പരതി നോക്കി എങ്കിലും അവന് ഒന്നും കാണുവാൻ സാധിച്ചില്ല….
“ പിന്നെ ഈ നേരത്ത് ഇങ്ങോട്ട് ഒക്കെ യാത്ര നിരോധിച്ച കാര്യം തനിക്ക് അറിയില്ലേ…ഈ സമയം അത്ര നല്ലത് അല്ല…ഇനി ഇങ്ങ്നെ ആവർത്തിക്കരുത്..തനിക്ക് തന്നെ ആണ് അതിൻ്റെ ദോഷം…”
അയാളുടെ ആ പറച്ചിലിൽ ഒരു ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു…അവൻ അറിയാതെ തന്നെ അവൻ തല ആട്ടി….
“ അല്ല തനിക്ക് എങ്ങോട്ടാ പോകേണ്ട…അയ്യാൾ അവനോട് ചോദിച്ചു…”