“എന്തോന്നാഡോ എങ്ങനെ നോക്കുന്നത് ഞാൻ പ്രേതം ആണോ എന്ന് ആണോ…”
അയാളുടെ ആ സംസാരത്തിൽ തന്നെ ഒരു തമാശ ഉണ്ടായിരുന്നു…ചിലപ്പോൾ പേടിച്ച് നിലവിളിച്ചത് കൊണ്ട് ആയിരിക്കും…
ഇപ്പോഴും അയാള് അവനെ തന്നെ നോക്കി നിൽക്കുക ആണ്..
മഹി അയാളെ മുഴുവനായും ശ്രദ്ധിക്കാൻ തുടങ്ങി… അല്പം പ്രായം തോന്നിക്കുന്ന തരത്തിൽ ഉള്ള മുഖം ആയിരുന്നു അയ്യാളുടേത്…
ദേഹത്ത് വസ്ത്രം ആയി ഒന്നും ഉണ്ടായിരുന്നില്ല.. ഇടതു തോളിൽ എന്തോ തോർത്ത് പോലുള്ള് തുണി മടക്കി ഇട്ടിരിക്കുന്നു…അരയിൽ ഒരു മുണ്ട് ഉടുത്തിരിക്കുന്നു…അതും വളരെ മനോഹരം ആയി…
പിന്നീട് അവൻ എന്തോ തോന്നി അയാളുടെ താഴേക്ക് നോക്കി…കാലുകൾ നിലത്ത് മുട്ടുന്നോ എന്ന് ആയിരിക്കണം ആ നോട്ടത്തിൻ്റെ അർത്ഥം…. എന്നാല് മുണ്ട് മറഞ്ഞു കിടക്കുന്നത് കൊണ്ട് അവന് അതു കാണുവാൻ കഴിഞ്ഞില്ല…
“ ഡോ….ഞാൻ ചോദിച്ചത് കേട്ടില്ലേ എന്നുണ്ടോ…താൻ ഇത് എങ്ങോട്ടാ നോക്കുന്നത്…”
അതു കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി….
“ അല്ല….ഞാൻ ഈ വഴി പോയപ്പോൾ അവിടെ ആരോ നിന്ന് ഇങ്ങോട്ടും നടക്കുന്നത്…അപ്പൊൾ…നിങൾ വിളിച്ചപ്പോൾ…”
“ എടോ ഞാൻ വന്നപ്പോൾ താൻ അങ്ങോട്ട് നോക്കി നിൽക്കുക ആയിരുന്നു…ഞാൻ നോക്കിയിട്ട് അവിടെ ഒന്നും കണ്ടതും ഇല്ല….അതാണ് തന്നെ ഞാൻ വിളിച്ചതും…”. അയ്യാൾ മുൻപ് നടന്ന് കാര്യങ്ങളെ ഓർത്ത് കൊണ്ട് പറഞ്ഞു…
“ അല്ല ഇങ്ങനെ അന്തിച്ചു നോക്കി നിൽക്കാൻ താൻ അവിടെ എന്ത് കാഴ്ചയ കണ്ടെ….’
അയാളുടെ ആ ചോദ്യത്തിന് മഹി മറുപടി പറയാൻ കുറച്ച് ബുദ്ധിമുട്ടി…
“ മ്മ്….താൻ ബുദ്ധിമുട്ടണ്ട..താൻ എങ്ങോട്ടാ മുന്നോട്ട് ആണോ…’