എന്നാല് അവനെ ഏറ്റവും കൂടുതൽ ഭയപെടുത്തിയത് അതായിരുന്നില്ല…ഓരോ വിളക്കുകൾ കത്തി അണയുന്നതിനോട് ഒപ്പം അവള് വേഗത്തിൽ അവന് അരികിലേക്ക് നടന്ന് അടുക്കുന്നത് പോലെ അവന് തോന്നുന്നു…
വിളക്കുകൾ മിന്നുന്നത്തിന് അനുസരിച്ച് ആ രൂപത്തിൻ്റെ വേഗത കൂടി കൊണ്ട് ഇരുന്നു…
അവളുടെ ശരീരത്തിൻ്റെ നീളവും അവൻ്റെ അരികിലേക്ക് വരുംതോറും വല്ലാതെ കൂടി കൊണ്ട് ഇരുന്നു…
ഒരു മനം മടുപ്പിക്കുന്ന ദുർഗന്ധവും അവിടെ ആകെ പരന്നു…അതു അവൻ്റെ മൂകിലേക്ക് ആകമാനം തുളഞ്ഞു കയറി…
ഇതെല്ലാം ഒറ്റ നിമിഷം അനുഭവിച്ചതോടെ അവൻ്റെ കാലുകൾക്ക് ബലം കുറയുന്നത് പോലെ അവന് തോന്നി…എന്നാല് ഒരടി പോലും അവന് മുന്നോട്ടോ പിന്നോട്ടോ പോകാൻ അവന് കഴിയുമായിരുന്നില്ല… ആരോ കാലുകൾ പിടിച്ചു വച്ചത് പോലെ…
തൻ്റെ അവസാനം അടുത്ത് എന്ന് അവന് ഏകദേശം ബോധ്യപ്പെട്ടിരുന്നു….
*************†**********†
“ ടോ..…. താൻ ഇത് എന്തോ നോക്കി നില്ക്കുകയാ….”
പെട്ടെന്ന് പിന്നിൽ നിന്നും ഒരു പുരുഷൻ്റെ ശബ്ദം ഉയർന്നതും മഹി ഞെട്ടികൊണ്ട് ഒരു അലർച്ചയോടെ തിരിഞ്ഞു നോക്കി….
അവൻ്റെ ഞെട്ടലും അലർച്ചയും കണ്ടിട്ട് ആണോ എന്തോ അയാള് ഭയങ്കര ചിരി…
ചിരി എന്ന് പറഞ്ഞാല് ഒരുമാതിരി നടകങ്ങളിൽ രാജാവ് ഒക്കെ ചിരിക്കും പോലെ ഉള്ള ചിരി…
അതു കേട്ട് മഹിക്കും വല്ലാത്ത പേടി തോന്നി അവൻ്റെ കാലും ഏകദേശം മരവിച്ച അവസ്ഥ ആയിരുന്നു… തൻ്റെ മുന്നിൽ നിൽക്കുന്നത് ആരാണ് എന്ന് അറിയില്ല….
നേരെത്തെ തൻ്റെ മുന്നിൽ ഉണ്ടായിരുന്ന രൂപം ആണോ എന്ന് അവൻ ചെറുതായി ഭയപ്പെട്ടു…എന്നാല് നേർത്തെ പോലെ മിന്നി കത്തുന്ന വഴി വിളക്കുകൾ അല്ല… എല്ലാം നല്ലപോലെ പ്രകാശിച്ചു തന്നെ നിൽക്കുക ആണ്….ഇത് എന്ത് മറിമായം ആണ് ഇവിടെ സംഭവിച്ചത്….