അങ്ങിനെ ഒരു അന്തരീക്ഷത്തിൽ അവൻ ഒന്ന് ഞെട്ടി എങ്കിലും അതൊരു മനുഷ്യൻ ആണ് എന്ന് മനസിലായതോടെ അവന് കൗതുകം ആയി…
അതൊരു സന്യാസി ആണ് എന്ന് തോന്നുന്നു…അവൻ്റെ മനസ് അവനോട് തന്നെ പറഞ്ഞു..
ഇങ്ങനെ ഉള്ള ഈ സ്ഥലത്ത് ഇയ്യാൾ എന്ത് ചെയ്യുക ആണ്…
അയാളെ നോക്കി കടന്ന് പോകവേ ആ സന്യാസി പതുക്കെ കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു…
പെട്ടന്ന് ഒരാള് അവനെ നോക്കി ചിരിച്ചതും മഹി തിരികെ ചിരിക്കാൻ ശ്രമിച്ചു എന്നാല് അതിനു മുൻപേ തന്നെ അയ്യാൾ പഴയപോലെ കണ്ണുകൾ അടച്ചിരുന്നു…
അവന് അതു കണ്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ മുകളിലേക്ക് കയറി….
ഇപ്പൊൾ കല്ലുകൾ പാകിയ വഴിയിലൂടെ ആണ് അവൻ്റെ നടത്തം…
കുറച്ച് മുന്നോട്ട് നടന്നതും ചെറിയ കോവിൽ പോലെ ഒരു നിർമിതി…അപ്പൊൾ ഇതായിരിക്കും അവൻ ആ കോവിലിൻ്റെ അടുത്തേക്ക് നടന്ന് എത്തി…
അവൻ ചുറ്റും നോക്കി… അവിടേം ആകെ പൊടി പിടിച്ചു കിടപ്പ് ആണ്…
കോവിലിന് ഒത്ത നടുവിലായി ഒരു കൽവിളക്ക് ഉയർന്ന് നില്പുണ്ട്…അതിൽ ആകെപ്പാടെ ചിലന്തി വലയും,പായലും പിടിച്ചു കിടക്കുന്നു…
ഇതിൽ ഇനി തിരി തെളിയിക്കണം… അവൻ ചുറ്റും നോക്കി…. അടുത്തായി ചെറിയ ഒരു കുളം കാണുന്നുണ്ട്…അവൻ അങ്ങോട്ടേക്ക് നടന്നു…
അധികം ഇല്ലാത്ത ചെറിയ ഒരു കുളം ആയിരുന്നു അതു…മൂന്നു മൂന്നര മീറ്റർ നീളവും ഏകദേശം അതേ വീതിയുമുള്ള ഒരു ചെറിയ കുളം.
കുളത്തിനു ചുറ്റും ആകെ കരിയിലകൾ വീണു കിടക്കുന്നു…. കുളത്തിൻ്റെ മുൻ ഭാഗം ഒഴികെ ഉള്ള ബാക്കി എല്ലാവശവും അത്യാവശ്യം പുല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു…