….
മായാപുരി ഗ്രാമകവാടത്തിന് അകലെ കുറച്ച് മാറി ഉള്ള അത്യാവശ്യം ജനത്തിരക്ക് ഉള്ള ഒരു കവല….
കവലയുടെ ഒത്ത നടുവിലായി എല്ലാവരെയും സ്വാഗതം ചെയ്യാൻ എന്നപോലെ വലിയ ഒരു തണൽ മരം സ്ഥിതി ചെയ്യുന്നു…
കവല ആണ് എങ്കിൽ പോലും ഒരു വലിയ തിരക്ക് ഒന്നും അവിടെ കാണുവാൻ ഇല്ലായിരുന്നു…
കവലയിലെ പ്രധാന പാതയുടെ അരികിലുള്ള ഒരു ചായക്കട…
നാടിലെ തന്നെ ഏറ്റവും പേര് എടുത്ത രാമു ചേട്ടൻ്റെ ചായക്കട…ചായ കടയിൽ നിന്നും ചെറിയ രീതിയിൽ പുക ഉയരുന്നുണ്ട്…ചായക്കടയുടെ പുറത്തെ ബെഞ്ചിൽ ഇരുന്നു ചിലർ സംസാരിക്കുന്നു…അകത്തു രാമു ആർക്കോ വേണ്ടി ഉള്ള ചായ ആറ്റിക്കൊണ്ട് ഇരിക്കുക ആണ്…
“ അല്ല ജനാർദ്ദനൻ ചേട്ടാ…. ഈ പൂജയും മറ്റും നീണ്ടു പോയാൽ എങ്ങനെയാ ശെരി ആവുക…ഇപ്പൊ തന്നെ അക്കരെ കിഴക്കേ ഗ്രാമത്തിൽ നിന്നും ഒരുപാട് പ്രേശ്നങൾ തുടങ്ങി എന്നാ കേൾക്കണേ… “
രാമു ചായ നീട്ടി നീട്ടി മറ്റൊരു ഗ്ലാസിലേക്ക് പകർന്ന് കൊണ്ട് ജനാർദ്ദനൻ്റെ നേരെ നീട്ടി….
“ ഞാൻ എന്ത് ചെയ്യാനാ രാമു പിള്ളേ….ഓരോരോ മാരണങ്ങൾ…പൂർവികർ എന്തെങ്കിലും ചെയ്താൽ അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആണല്ലോ…തലവിധി അല്ലാതെ എന്ത് പറയാൻ…”
“ ഹ…..അങ്ങനെ ഒഴിവ് കഴിവ് പറഞ്ഞു മാറല്ലേ ചേട്ടാ…ഉടനെ എന്തെങ്കിലും പൂജ ചെയ്ത് ആ രക്ഷ ഒന്ന് ശക്തി പെടുത്തണം ആദ്യം…..അല്ല എങ്കിൽ നടക്കാൻ പോകുന്നത് ഓർക്കാൻ കൂടി വയ്യ…”
ഇത്തവണ മെമ്പർ രാഘവൻ ആണ് പറഞ്ഞത്…അയാളുടെ ഉള്ളിലും എന്ത് എന്ന് ഇല്ലാതെ ഭയം ഉരുണ്ട് കൂടിയിരുന്നു….
“ മ്മ്…. ഉടനെ എന്തെങ്കിലും പരിഹാരം കാണണം… മേപ്പടനെ പോയി ആദ്യം ഒന്ന് പ്രശ്നം വച്ച് നോക്കണം…”