അഭിയുടെ മുറിമുഴുവൻ അലങ്കോലമായ വിധത്തിൽ ആയിരുന്നു. …അതിലാകെ നന്ദനയുടെയും അഭിമന്യുവിന്റെയും പഴയ പുസ്തകങ്ങളും, പഴയ സാധനങ്ങളും മറ്റുമായിരുന്നു. ……അവനത് ഉപയോഗിക്കാറില്ല. ….ആവശ്യമായ സാധനങ്ങളും, പുസ്തകങ്ങളും എല്ലാം നന്ദനയുടെ മുറിയിലും….. വൃത്തിയാക്കാതെ പൊടിപിടിച്ച് കിടന്ന വെറും നിലത്ത് അവൻ നിവർന്നു കിടന്നു. …കണ്ണ് നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ മുടിയിഴകളിലൂടെ ഊർന്ന് നിലത്തേക്ക് പതിച്ചു
ഹൃദയം വിങ്ങുന്ന വേദനയോടെ അവൻ ഏങ്ങി ഏങ്ങി കരഞ്ഞു. …നെഞ്ച് വേഗത്തിൽ ഉയർന്നു താഴ്ന്നു. …ഇടക്ക് ശ്വാസം തടഞ്ഞ് മരിക്കുമെന്ന് തോന്നി കിതച്ചു. ..
അഭിയുടെ ജീവിതത്തിന്റെ ഗതി മാറുന്ന നിമിഷങ്ങളായിരുന്നു. …ഉള്ളിൽ അത്രമാത്രം വേരാഴ്ത്തിയിരുന്ന ഒന്നിനെ ആരോ പറിച്ചെടുത്തിരിക്കുന്നു. …ഹൃദയം പിളർന്നു രക്തം കിനിയുന്ന പ്രതീതി. ….
അന്ന് നന്ദന മുറി തുറന്നില്ല….ഒന്നും കഴിച്ചതുമില്ല…ലക്ഷ്മി നിർബന്ധിച്ച് അഭിക്ക് ഒരല്പം കഞ്ഞി ചൂടാക്കി കൊടുത്തു. …
രാത്രി വിശ്വനാഥനും ലക്ഷ്മിയും മാത്രമായി അത്താഴം കഴിക്കാനിരുന്നു
“പിള്ളേർക്ക് എന്തുപറ്റി ലക്ഷ്മി. ..?
ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വനാഥൻ ചോദിച്ചു
”ആർക്കറിയാം. ….ഞാൻ വരുമ്പൊ രണ്ടുംകൂടെ വഴക്ക് ആയിരുന്നു….“
”അവരുതന്നെ പറഞ്ഞു തീർത്തോളും . .“
വിശ്വനാഥൻ എഴുന്നേറ്റതും ലക്ഷ്മി തന്റെ മക്കൾ ഇരുവരുടെയും മുറികളിലേക്ക് നോക്കി. ..ഉള്ളിൽ എവിടെയോ അവൾക്കൊരു കുഞ്ഞ് ഭയം നാമ്പിട്ടിരുന്നു. …