“എന്തിനാ നീ ചാവി കൊടുത്തത് മോളെ?” . അവൾ ആധിയോടെ പതിഞ്ഞസ്വരത്തിൽ സ്വരത്തിൽ സാറയോട് ചോദിച്ചു ജ്യോത്സ്നയുടെ മുഖഭാവം കണ്ടപ്പോൾ സാറയും അമ്പരന്നു.
“എന്താ ചേച്ചി, എന്താ പ്രശ്നം?”. സാറ ആധിയോടെ തിരക്കി.
“അവനെ ചവിട്ടികൂട്ടാനാ….” ജ്യോത്സ്നയുടെ മറുപടികേട്ട് തെല്ലത്ഭുദത്തോടെ സാറ കണ്ണുമിഴിച്ചവളെ നോക്കി.
“ജിത്തോ..?” അവൾ അവിശ്വനതയോടെ തിരക്കി.
“നിനക്കറിയാത്തത്കൊണ്ടാ സാറ. അവന്റെ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ മുൻപും പിൻപും നോക്കാത്തവനാ…” ജ്യോത്സ്ന പറഞ്ഞു തീരുന്നതിനു മുൻപ് ജിത്ത് റൂമിൽനിന്നും ഇറങ്ങി വന്നു. ഡോർ തുറന്നവൻ വെളിയിലേക്കിറങ്ങി. അവന്റെ പുറകേ ഒപ്പം ആധിയോടെ ജോത്സ്നയും സാറയും. വാതിൽ തുറക്കാൻ പോയ ജിത്തിന്റെ കയ്യിൽ ജ്യോത്സ്ന പിടിച്ചു നിർത്തി.
“ജിത്തേ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേടാ. ആൾക്കാരറിഞ്ഞാൽ പെണ്ണിനാ അതിന്റെ കേട്”. ജ്യോത്സ്ന ജിത്തിനെ ഓർമിപ്പിച്ചു.
“ഹേയ് എന്ത് പ്രശ്നമുണ്ടാക്കാൻ. കേട്ടില്ലേ അവൻ അകത്തു കിടന്ന് ഡോർ തല്ലിപൊട്ടിക്കുന്നത്”. ഡോർ തുറക്കുന്നതിന്റെ ഇടയിൽ ജിത്ത് ജോത്സ്നയെ നോക്കി പറഞ്ഞു. ജിത്ത് ആ വാതിൽ തള്ളി തുറന്നു അകത്തു കയറി. പുറകെ കയറാൻ തുനിഞ്ഞ സാറയെയും, ചേച്ചിയെയും തടഞ്ഞു ഞൊടിയിടയിൽ അവൻ വാതിലടച്ചത് ഒരു ഞെട്ടലോടെ അവർക്ക് നോക്കിനിൽക്കാനേ പറ്റിയുള്ളൂ.
“ദൈവമേ ഇന്നവന്റെ കാര്യം പോക്കാ”. ജ്യോത്സ്ന നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞത്കേട്ട് സാറ സ്ഥബ്ധയായി അവളെ നോക്കി.
ജിത്ത് അകത്തേക്ക് ചെന്ന് പൂട്ടിയിട്ടിരുന്ന ബെഡ്റൂമിന്റെ വാതിൽ പതിയെ തുറന്നു. ആരോ വാതിൽ തുറക്കുന്നു എന്ന് മനസ്സിലാക്കിയ അമിത് ഡോറിൽ നിന്ന് പുറകിലേക്ക് മാറി നിന്നു. വാതിൽ തുറന്ന് ജിത്ത് അമിത്തിനെ ഒന്ന് നോക്കി. പെണ്ണ് ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട് ഇവന്. നെറ്റി നന്നായി മുഴച്ചു കിടക്കുന്നു.