ജിത്തിന്റെ മനസ്സിപ്പോൾ ശാന്തമായിരുന്നു. ചേച്ചി കൂടെ പോയത് അവനും വലിയ ആശ്വാസം ആയി തോന്നി.
കുളിയും കഴിഞ്ഞു ഡ്രസ്സ് മാറി വന്ന സാറ ക്ഷീണത്തോടെ ബെഡിലേക്കമർന്നു. ഓരോ വാർത്തമാനങ്ങളുമായി ജ്യോത്നയും അവൾക്കൊപ്പം ബെഡിലേക്ക് കിടന്നു. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കാൻ ഒരു അവസരം കൊടുക്കാതിരിക്കാൻ ജ്യോത്സ്ന പ്രത്യേകം ശ്രദ്ധിച്ചു. ലൈറ്റ് ഓഫ് ആക്കി വന്ന സാറ ജ്യോത്സ്നയോടു ഒട്ടി കിടന്നു.
ശരിക്കും ഇന്ന് അവളുടെ സാന്നിധ്യം സാറക്കും വലിയ ആശ്വാസം തോന്നിച്ചു. ഒരുകൈകൊണ്ട് അവളുടെ തലയിൽ പതിയെ തലോടിയപ്പോൾ സാറ ജ്യോത്സ്നയെ കെട്ടിപ്പുണർന്നു അവളോട് ഒന്നുകൂടി ചേർന്നു.
“ഇന്ന് നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ചേച്ചി…” സാറ ഒരു നെടുവീർപ്പോടെ പറഞ്ഞു.
“നീ ഇനി അത് വിട്ടുകള സാറ. കഴിഞ്ഞത് കഴിഞ്ഞു. അതോർത്തിരിക്കണ്ട. എന്നാലും പതറാതെ നീ പിടിച്ചു നിന്നല്ലോ മോളെ”. ജ്യോത്സ്ന അവളെ മാറോടു ചേർത്തുകൊണ്ട് പറഞ്ഞു.
ആ ആശ്വാസത്തിന്റെ തീരത്തു സാറ അവളെ കെട്ടിപിടിച്ചു അങ്ങനെ കിടന്നു. കഴിഞ്ഞുപോയ കാര്യങ്ങൾ ഒക്കെ അവളുടെ മനസ്സിലൂടെ ഓടിമറഞ്ഞു. അപ്പോളൊക്കെയും ജ്യോത്സ്ന സാറയുടെ പുറത്തു തലോടികൊണ്ടിരുന്നു.
“ഇനി ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട മോളെ. നീ സ്വസ്ഥമായി ഒന്ന് ഉറങ്ങി എണിക്ക്. ഒക്കെ ശരിയാവും”. ജ്യോത്സ്ന സാറയെ തന്റെ ദേഹത്തേക്ക് ചേർത്തു കെട്ടിപിടിച്ചു കിടന്നു. അപ്പോളേക്കും സാറയുടെ മനസ്സും സ്വന്തമായി തുടങ്ങിയിരുന്നു. ചേർന്നുകിടന്ന ജ്യോത്സ്നയുടെ ദേഹത്തെ മണം സാറ ശ്രദ്ധിച്ചു. ഒരു വാനില ഫ്ലെവറിന്റെ പോലുള്ള മണം.