താനിപ്പോ ഇങ്ങോട്ട് വരാനുണ്ടായ സാഹചര്യത്തെപ്പറ്റി തെല്ലും ഉൽകൺഠയുണ്ടായരുന്നില്ല ബെറ്റിക്ക്..കൈവരാൻ പോകുന്ന അധികാരത്തിന്റെ ലഹരി മാത്രമേ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ..
പിന്നെ കരുത്തനായ മാർട്ടിനൊപ്പം ആടിത്തിമർക്കാൻ പോകുന്ന രതിലീലകളും..
ബെറ്റി, വരാന്തയിലേക്ക് കയറുന്നതിന് മുൻപ് തന്നെ മാർട്ടിൻ മുറ്റത്തേക്കിറങ്ങി അവളുടെ കുടയിലേക്ക് കയറി..
ഒരു വിറയലുമില്ലാതെ ഒരു കൈ കൊണ്ടവൻ അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു..
ബെറ്റിയുടെ ദേഹത്ത് നിന്നും പ്രസരിക്കുന്ന ത്രസിപ്പിക്കുന്ന ഗന്ധം മാർട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു.
“മാഡം… അപ്പുറത്തെ മുറിയിലാണ്… മാഡം അകത്തേക്ക് കയറണ്ട… എങ്ങാനും എന്തേലും പ്രശ്നമുണ്ടായാ മാഡത്തിന്റെ സാനിധ്യം അവിടെയുണ്ടാവാൻ പാടില്ല..ഞാനാ മുറിയുടെ ജനല് തുറന്നിട്ടിട്ടുണ്ട്… മാഡത്തിന് പുറത്ത് നിന്ന് കണ്ടാ പോരേ..?”
മാർട്ടിൻ സംസാരിക്കുമ്പോ അവന്റെ ചുണ്ടുകൾ ബെറ്റിയുടെ ചെവിയിലുരസി അവൾക്ക് ഇക്കിളിയായി..
അവന്റെ കരുതൽ അവൾക്കിഷ്ടമായി.. അവൻ പറഞ്ഞത് ശരിയാണ്…തന്റെ സാനിധ്യം ഒരിടത്തും ഉണ്ടാവാൻ പാടില്ല..ആ മുറിയിൽ കയറിയാ ചിലപ്പോ അത് പിന്നീട് എന്തേലും തെളിവാവാൻ ചാൻസുണ്ട്..
അത് വേണ്ട… എല്ലാം മാർട്ടിൻ ഒറ്റക്ക് ചെയ്തതായിത്തന്നെ മതി…
“അത് മതിയെടാ… എനിക്കവന്റെയാ കിടത്തം ഒന്ന് കണ്ടാ മതി… ഞാൻ ജനലിലൂടെ കണ്ടോളാം…”
മാർട്ടിൻ അവളുടെ അരക്കെട്ടിൽ നിന്ന് കയ്യെടുക്കാതെ ഷെഡിന്റെ മറുഭാഗത്തുള്ള ജനലിനടുത്തേക്ക് കൊണ്ടുപോയി..