വിഷ്ണു : ഞാനോ.. അപ്പോ നീ വരില്ലേ.
ശരത് : ഇല്ല എനിക്ക് അപ്പോ വരാൻ പറ്റില്ല.. എനിക്ക് വേറെ ഒന്ന് ചെയ്ത് തീർക്കാൻ ഉണ്ട്.
വിഷ്ണു : എടാ എനിക്ക് അതിന് ഹിന്ദി ഒന്നും അറിയില്ല..
ശരത് : അതൊന്നും സീൻ ഇല്ല നീ എൻ്റെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി ഒക്കെ അവർക്ക് അറിയാം നിൻ്റെ കൂടെ വന്നോളും
വിഷ്ണു : ശെരി എന്നാൽ. നി എപ്പോഴാ വെച്ചാ പറ.
(5 ദിവസത്തിന് ശേഷം )
ശരത് ഫോൺ എടുത്ത് വിഷ്ണുവിനെ വിളിക്കുന്നു.
ശരത് : അളിയാ മറ്റെ മുംബൈ പിള്ളേർ ഉച്ചയ്ക്ക് എത്തും. റൂം റെഡി അല്ലെ അവർക്ക്.
വിഷ്ണു : അത് ഒക്കെ റെഡി ആണ് ഒന്ന് വിളിച്ച് പറഞ്ഞാൽ ഓകെ ആവും. അവർ എങ്ങനെയാ വരുന്നത്.
ശരത് : ട്രെയിനിലാ.. അവർ മൂന്ന് പേർ ഉണ്ടാവും നി കാർ എടുത്തോ.
വിഷ്ണു : എനിക്ക് എങ്ങനെ അവരെ മനസ്സിലാവും.
ശരത് : നി റെയിൽവേ സ്റ്റേഷന് പുറത്തുള്ള ബേക്കറിയിൽ നിന്നാൽ മതി അവർ അങ്ങോട്ട് വന്നോളും. പിന്നെ മൂന്ന് ഹിന്ദിക്കാരെ കണ്ടാൽ നിനക്ക് തിരിച്ചറിയില്ലേ ഡാ..
വിഷ്ണു : ഹാ… ശെരി. എടാ പ്ലാൻ എന്താ നീ പറഞ്ഞില്ല ഇതുവരെ.
ശരത് : എടാ അതൊക്കെ ഉണ്ട് നി ഇത് ഒന്ന് സെറ്റ് ആക്ക്.. എടാ പിന്നെ ഒരു മൂന്ന് ഫുള്ളും വാങ്ങിച്ചോ.
വിഷ്ണു : എന്താടാ അവന്മാർ അടിച്ച് കിടക്കാൻ വേണ്ടി വന്നതാണോ.
ശരത് : ഇതുവരെ വന്നിട്ട് അവർ എൻജോയ് ആയിട്ട് വേണ്ടേ ഡാ പോവാൻ
വിഷ്ണു : മ്മ് ശെരി
വിഷ്ണു ബേക്കറിയുടെ ഫ്രെൻ്റിൽ ശരത് പറഞ്ഞത് പ്രകാരം പോയി അവരെ കാത്തു നിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്ന് ഹിന്ദിക്കാർ വിഷ്ണുവിൻ്റെ നേരെ വന്നു.