. കുറച്ച് കാലമായി കടയിലെ കച്ചവടം ഒരു വിധം നല്ലരീതിയിൽ ആണ് പോകുന്നത് അതി ന് കാരണം അനന്തന്റെയും സഹായി ആയ സഹദേവൻ ചേട്ടന്റെയും ആത്മാർത്ഥമായ പ്രവർത്തനം തന്നെ ………. രണ്ടു വർഷം മുമ്പ് ആണ് കടയും സ്ഥലവും അതിന്റെ ഉടമയിൽ നിന്ന് അനന്തൻ വിലക്ക് വാങ്ങിയത് ………. ഇ പ്പൊ കടയുടെ പുറകിൽ കുറച്ച് സ്ഥലം കൂടി വാങ്ങി കടയോട് ചെന്ന് ഒരുസ്റ്റോർ റൂം കൂടി പണിതു ………..
. കടയുടെ പണിയും കച്ചോടവും ഒരുമിച്ച് കൊണ്ട് പോകുന്നതിനാൽ അനന്തൻ നന്നേ ക്ഷീണിച്ച് ആണ് വീട്ടിലേക്കു വരാറ് …….. തന്റെ എല്ലാ കാര്യവും താൻ തന്നെ ചെയ്യണം എന്ന് അനന്ദന് നിർബന്ധം ആണ് …… കരാറു കാരൻ പണി തീർത്തു പോയെങ്കിലും ഒതുക്ക ലും അടിച്ചു വാരലും ഒക്കെ ബാക്കിയാണ് …….
. ഒരു ദിവസം വൈകി വന്ന അനന്തൻ ഭദ്രയോട് പറഞ്ഞു ഭദ്രേ , നമ്മൾ പുതുതായി പണി കഴിപ്പിച്ച സ്റ്റോർ റൂം ഒന്ന് അടിച്ചു വാരി വൃത്തിയാക്കാനുണ്ട് ……… വരുന്ന തിങ്കളാഴ്ച പുതിയ സ്റ്റോക്ക് എത്തിച്ചു തരാമെന്ന് മൊത്ത വ്യാപാരി പറഞ്ഞിരുന്നു , അങ്ങനെ എങ്കിൽ ഞായറാഴ്ച തന്നെ ഗോഡൗൺ വൃത്തിയാ ക്കണം ……… മാത്രമല്ല അവിടെ ഇപ്പോഴുള്ള സാധനങ്ങൾ ഒക്കെ പുതിയ റൂമിലേക്ക് മാറ്റുകയും വേണം ………. വേറെ പണിക്കാർ ഒന്നും വേണ്ട ദേവനും ഉണ്ണി മോൾക്കും അന്ന് അവധി അല്ലെ നിങ്ങൾക്ക് തന്നെ ചെയ്യാനേ ഉള്ളൂ ഭദ്രയും ദേവനും ഉണ്ണിമോളും കൂടി പോയാൽ മതി …….
. എനിക്ക് അന്ന് നിങ്ങൾ ഒന്നിച്ച് വരാൻ പറ്റില്ല എന്റെ അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണം ആണ് കല്യാണം കഴിഞ്ഞ് മടങ്ങി എത്താൻ കുറച്ച് വൈകും ……… സഹദേവൻ ചേട്ടനും അന്ന് ലീവ് ആണ് അദ്ദേഹത്തിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു ………