“നിന്റെ കാര്യം നീ തന്നെ നോക്കേണ്ടിവരും… അപ്പുറത്തെ ബെഡിൽ നീയും കിടക്കും.. കയ്യും കാലും ഒടിഞ്ഞ്… അത് വേണോടാ… ?”
“ഞാനെന്ത് ചെയ്യണമെന്നാ മാഡം പറയുന്നത്,..?”..
അവൻ കയറി വരുന്നുണ്ടെന്ന് ബെറ്റിക്ക് മനസിലായി..
“അത് ചോദിക്ക്… നീയെന്ത് വേണമെന്ന് ഞാൻ പറയാം… പക്ഷേ, എനിക്കൊരുറപ്പ് വേണം.. നീയെന്റെ കൂടെ നിൽക്കുമെന്ന്… എങ്കിൽ നീ പ്രതീക്ഷിക്കാത്ത പലതും നിനക്ക് കിട്ടും..പലതും… എന്ന് വെച്ചാ നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്…”
“മാഡം കാര്യം പറഞ്ഞില്ല…”
“അതല്ലേ ഞാനീ പറഞ്ഞത്… നീ എന്റെ കൂടെ നിൽക്കുമെന്ന് എനിക്കുറപ്പ് വേണo… ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് നീ വാട്സാപ്പ് നോക്ക്.. കാര്യങ്ങളെല്ലാം ഞാൻ വിശദമായി പറയാം…”
ബെറ്റിയുടെ കോൾ കട്ടായി..
മാർട്ടിൻ ശരിക്കും അൽഭുതപ്പെട്ട് പോയി.. അവൾ പറഞ്ഞത് പൂർണമായും അവന് മനസിലായില്ല. എങ്കിലും ചില കാര്യങ്ങൾ മനസിലായി.. വിശദമായി പറയാം എന്നല്ലേ അവര് പറഞ്ഞത്… നോക്കാം…
അവൻ ബെറ്റിയെ ഒന്നോർത്തു നോക്കി.. പലവട്ടം കണ്ടിട്ടുണ്ട്.. സുന്ദരമായി മേക്കപ്പ് ചെയ്ത്, വില കൂടിയ സാരിയിൽ പൊതിഞ്ഞ ഒരു സർപ്പ സുന്ദരി.. കൊതിയോടെ നോക്കിയിട്ടുണ്ട്..തന്റെ മാതലാളിച്ചിയാണെ ബോധമുള്ളത് കൊണ്ട് അധികം സ്കാൻ ചെയ്തിട്ടില്ല.. എങ്കിലും ഈ നാട്ടിലെ വലിയൊരു സുന്ദരി തന്നെയാണവർ..
പക്ഷേ, അവർ ദുഷ്ടയാണ്… സൂക്ഷിക്കണം…
താനവർക്കൊപ്പം നിൽക്കണമെന്നാണവർ പറഞ്ഞത്… അതെന്തിനാവും..?..
കൂടുതലൊന്നും മാർട്ടിന് ചിന്തിക്കേണ്ടി വന്നില്ല.. വാട്സാപ്പിൽ തുരുതുരെ മെസേജ്..ഏകദേശം പത്തോളം വോയ്സ് മെസേജ്..