പകുതി പൂക്കുന്ന പാരിജാതങ്ങൾ 6 [സ്പൾബർ]

Posted by

ഉം.. ചന്ദ്രനെ താനടിച്ച കാര്യം ഇവരറിഞ്ഞിട്ടുണ്ടാവും..അത് ചോദിക്കാനാണ്..

“അത്.. മാഡം..അയാള് തോട്ടത്തിൽ ഷീറ്റ് മോഷ്ടിക്കാൻ കയറിയതാ… ഞാനയാളെ പിടിച്ചു.. ചെറുതായിട്ട് രണ്ടെണ്ണം കൊടുക്കുകയും ചെയ്തു..”

ആ മാഡം വിളി ബെറ്റിക്കങ്ങ് ബോധിച്ചു..
ഇതാണ്… ഇതാണ് പണമുണ്ടായാലുള്ള ഗുണം.. എവിടെയും അതിന്റെ ബഹുമാനം കിട്ടും..

“അങ്ങിനെയല്ലല്ലോ ഞാനറിഞ്ഞത്..അയാളുടെ വാരിയെല്ല് മുഴുവൻ ഒടിഞ്ഞിട്ടുണ്ട്… ആളിപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റാ.. “

“അതിനും മാത്രമൊന്നും തല്ലിയിട്ടില്ല മാഡം..പിന്നെ കക്കാൻ കയറിയതല്ലേ.. ചെറുതായിട്ടൊന്ന് കൊടുത്തു… “

“അതാ ഞാൻ ചോദിച്ചത്.. അയാളെ തല്ലാൻ നീയാരാ… ?..നിന്റെ തോട്ടമാണോ അത്… ?.. തിരിച്ച് കിട്ടുമ്പോ സണ്ണിയുണ്ടാവോ നിന്റെ കൂടെ..?”..

ബെറ്റി, പതിയെ മാർട്ടിന്റെ മനസിലേക്ക് വിഷം കയറ്റാൻ തുടങ്ങി..

“എന്നെ സണ്ണിയാണ് അവിടെ കാവലേൽപ്പിച്ചത്..,അവനും ഞാനും കൂടിയാണ് അയാളെ തല്ലിയത്.. മാത്രമല്ല, ആദ്യത്തെ അടിയടിച്ചത് മാഡത്തിന്റെ മോള് തന്നാ…”

“അതൊന്നും എനിക്കറിയണ്ട… അവര് തല്ലിയെങ്കിൽ അതവരുടെ മുതലാ… അതിൽ നിനക്കെന്ത് കാര്യം… ?..
ചന്ദ്രേട്ടൻ ആരാന്നറിയോ നിനക്ക്… ?..
ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയാ ആദ്യം വരുന്നത് നിന്റടുത്തേക്കായിരിക്കും…”

“അത് പ്രശ്നമില്ല മാഡം… എന്റെ കാര്യം നോക്കാൻ എനിക്കറിയാം… “

ഈ സംസാരം തുടരാൻ മാർട്ടിന് താൽപര്യമില്ലായിരുന്നു..
പക്ഷേ, ഭീഷണിയാണ് അവർ ഉദ്ദേശിക്കുന്നതെങ്കിലുംഅവരുടെ സംസാരത്തിൽ ഒരു തരം വശീകരണമാണ് അവന് തോന്നിയത്.. ഒരു തരം കൊഞ്ചൽ..

Leave a Reply

Your email address will not be published. Required fields are marked *