മാർട്ടിൻ ബെഡിൽ കിടന്ന്മൊബൈലെടുത്തു.. ഇപ്പോൾ കുറച്ച് നാളായിട്ട് അതാണ് ശീലം.. ഉറക്കം വരുന്നത് വരെ ഏതേലും പഴയ മലയാള പടങ്ങൾ കണ്ട് കിടക്കും.. പഴയ കോമഡി പടങ്ങളാണ് അവനിഷ്ടം..
മുത്താരംകുന്ന്. പി.ഒ.. എന്ന പഴയ സിനിമയാണ് ഇന്ന് കാണുന്നത്..
ഒരു പതിനഞ്ച് മിനിറ്റായിക്കാണും.. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ..
ഇതാരാണ്… ?.. ഈ സമയത്ത്..?..
ആരായാലും അത്യാവശ്യമായിരിക്കും.. അല്ലാതെ ഈ സമയത്ത് വിളിക്കില്ലല്ലോ..?..
“ഹലോ.,,.”
അവൻ കോളെടുത്തു..
“ഹലോ.. മാർട്ടിനല്ലേ… ?”..
മധുവൂറും മധുര സ്വരം കേട്ട് അവനൊന്നമ്പരന്നു..
അവന് ആളെ മനസിലായില്ല.. ഒരു സ്ത്രീയെന്തിനാണ് ഈ സമയത്ത് വിളിക്കുന്നത്..?..
“അതേ… മാർട്ടിനാണ്… ആരാണ്…?’”..
“അത് പറയാം… അതിന് മുൻപ് വേറൊന്ന് ചോദിച്ചോട്ടെ… ?..
നീയെന്തിനാ ഇന്ന് ചന്ദ്രേട്ടനെ തല്ലിയതത്..?..നിന്റെ എന്തെങ്കിലും മുതലാണോ ചന്ദ്രേട്ടൻ മോഷ്ടിച്ചത്..?”..
മാർട്ടിൻ ശരിക്കും അമ്പരന്നു.. ഇതാരാണ്..?.. ചന്ദ്രനെ തല്ലിയ കാര്യം ഇവരെങ്ങിനെ അറിഞ്ഞു..?..
“പറയെടാ… എന്ത് ധൈര്യത്തിലാ നീ അയാളെ തല്ലിയത്… ?.. സണ്ണി പറഞ്ഞാ എന്തും ചെയ്യോ നീ… ?.”.
കർത്താവേ… ഇതാരാണ്… ?. സകല കാര്യങ്ങളും ഇവർക്കറിയാലോ..
പെട്ടെന്ന് അവന് ആളെ പിടികിട്ടി..
ബെറ്റി… സണ്ണിയുടെ അമ്മായമ്മ.. ഇവരെന്തിനാണ് തന്നെ വിളിച്ച് ഇതൊക്കെ ചോദിക്കുന്നത്… ?..
സണ്ണിയുടെ ശത്രുവാണവർ… അപ്പോ തന്റേയും..അവനെ അടിക്കാൻ ആളെയിറക്കാൻ പറഞ്ഞത് ഇവരാണ്..ചന്ദ്രനുമായി അരുതാത്ത ബന്ധം ഇവർക്കുണ്ടെന്നും സണ്ണി പറഞ്ഞിട്ടുണ്ട്..