ജ്യോതിക ആണേൽ വീണ്ടും എന്ത് ചെയ്യണം എന്നറിയാതെ… അവളുകഴിച്ചു കൊണ്ടു ഇരുന്ന പാത്രവും.. അവൻ കഴിച്ചു കൊണ്ടു ഇരുന്ന പാത്രവും എടുത്തു കൊണ്ടു കിച്ചണിലേക്കു.. പോയി.
പാത്രം കൊണ്ടു വാഷ് പെയ്സിൽ ഇട്ടേച്ചിട്.
“ചേ…
എനിക്ക് എന്താണ് സംഭവിക്കുന്നെ..”
അതേ സമയം കാർത്തിക കാർത്തിയോട്..
“ഒരു പ്രണയത്തിന്റെ തുടക്കം അല്ലെ നമ്മൾ കാണുന്നെ.”
അർച്ചമാ.. അപ്പൊ തന്നെ മറുപടി പറഞ്ഞു.
“ചേച്ചിയെ കണ്ടല്ലേ അനിയത്തി പടികുന്നെ..
അധികം വൈകാതെ.. എന്നെ അവൾ അടുത്ത മുത്തശ്ശി ആക്കിക്കും എന്ന് തോന്നുന്നു.”
ഐസുമ്മ അപ്പൊ തന്നെ..
“ചെക്കൻ.. കിടുവല്ലേ.. അർച്ചമ്മ ഒന്ന് മനസ്സ് വെച്ചാൽ..
ഈ വീടിന്റെ മുറ്റത് ഒരു കല്യാണം നടത്തം.
അറിഞ്ഞ കാലം മുതൽ എനിക്ക് അവനെ അറിയാം.
ചതിക്കില്ല.
സ്നേഹിച്ചാൽ ചങ്ക് പറച്ചു തരും..”
“ഐസു.
ഇത് നമ്മുടെ കാലം അല്ല.
അച്ഛൻ അമ്മമാർ കാണിച്ചു തന്ന ഒരുവന്റെ ഒപ്പം പോയി ജീവിതം നടത്താൻ.
ഇത് പുതു യുഗം ആണ്..
അവൾക് ഇഷ്ടം ആണേൽ അവർ തന്നെ തീരുമാനിക്കട്ടെ.
ഞാനും നന്ദനും ഒന്നിനും എതിരല്ല.”
ഞാൻ ഒരു പുഞ്ചിരിയിൽ അവസാനിപ്പിച്ചു.
കുഞ്ഞിനേയും വാങ്ങി കൊണ്ടു ഞാനും കാർത്തികയും ഞങ്ങളുടെ ബെഡ്‌റൂമിൽ ലേക്ക് നടന്നു.
കാർത്തികാക് അത്ഭുതം ആയിരുന്നു.. തന്റെ അമ്മ എല്ലാം മാറി ചിന്തിക്കാൻ തുടങ്ങി ഇരിക്കുന്നു എന്നോർത്തു.
അനിരുധ് ന്റെ റൂമിൽ അനിരുധ് ബെഡിൽ കിടക്കാതെ താഴെ ഒരു വിരി വിരിച് അതിൽ കിടന്നു കൊണ്ടു അവൻ ആലോചിച്ചു അവനോട് തന്നെ പറഞ്ഞു
“അനിരുധ്.. നിനക്ക് എന്താണ് ഒരു മാറ്റം ഒക്കെ.