നിന്റെ അനിയത്തി അല്ലെ.. എനി ഐഡിയ?”
“അവളിലും എന്റെയിലും ഒരേ ചോര അല്ലെ.. എന്തോ..
മിണ്ട പൂച്ച കലം ഉടക്കുമോ ആവോ.”
അർച്ച അമ്മ നന്ദന്റെ അടുത്ത് പോയി വരുമ്പോൾ.. ഞങ്ങൾ രണ്ടാളും നോക്കി നികുന്നത് കണ്ട്.. എന്താണ് എന്നാ രീതിയിൽ വന്നു നോക്കി.
“ചവാൻ കിടന്നാൽ പോലും എനിക്ക് പച്ച വെള്ളം തരില്ല എന്ന് ഉറപ്പ് ഉള്ളവൾ അല്ലേടി.. അവനു വെള്ളം ഒക്കെ ക്ലാസ്സിൽ എടുത്തു കൊടുക്കുന്നെ..
അതും എന്റെ വയറ്റിൽ വന്നു കുരുത്ത അസുരവിത്.”
ഇതൊന്നും കാണാതെ ജ്യോതിക അനിരുധ് ന്ന് വീണ്ടും ചോറ് കുറച്ചൂടെ ഇട്ട്.. മോര് ഒഴിച്ച് കൊടുത്തു കൊണ്ടു ഇരുന്നു.അവനും ഇതൊന്നും അറിയാതെ നന്നായി കഴിക്കുന്നു.
ഞനും കാർത്തികയും അർച്ചയും അന്തം വിട്ട് നോക്കി നില്കുന്നത് കണ്ട്..
കുഞ്ഞിനെ കാർത്തികക്ക് കൊടുത്തു ഫുഡ് കഴിക്കാൻ വന്ന ഐസു ഉമ്മാ..
ആ കാഴ്ചാ കണ്ടു.. അപ്പൊ തന്നെ…
“അനിരുദെ..”
അപ്പോഴാണ് എല്ലാവരുടെയും നോട്ടം ഞങ്ങളിൽ ആയ്യിരുന്നു എന്ന് ജ്യോതികയും അനിരുധ് കണ്ടേ.
അനിരുധ് ന്ന് അപ്പൊ തന്നെ ചുമയും വന്നു.. ജ്യോതിക അപ്പൊ തന്നെ വെള്ളം ഒഴിച്ച് കൊടുത്തു.
കുടിച്ച ശേഷം അനിരുധ് ഫുഡ് കഴിക്കാൻ തുടങ്ങി സ്പീഡിൽ.
ജ്യോതിക.. എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞിട്ട്…
“അത്.. അത്… ആ…
എന്തിനാ നമ്മൾ ഫുഡ് ഒക്കെ പശുന്റെ കാടി വെള്ളത്തിൽ ഇട്ട് കളയുന്നെ..
അത്.. തീറ്റിച്ചാൽ.. പോരെ..
ലോകത്ത് എത്ര.. ആളുകൾ പട്ടാണി കിടന്ന് ചാകുന്നു.”
അനിരുധ് വേഗം തന്നെ എഴുന്നേറ്റ് ഹാൻഡ് വാഷ് ചെയ്തു റൂമിലേക്കു പോയി..