ഈ കയ്യിൽ എണ്ണിയാൽ തീരാത്ത ചോര കറ ഉണ്ട് ജ്യോതിക… എന്തുട്ട് കഴുകിയാൽ പോലും പോകാത്ത..അത്രയും.”
അപ്പോഴേക്കും ട്രെയിൻ വന്നു..
വാ പോകാം.. ഇനി നിനക്ക് ഫങ്ക്ഷന് പോകാൻ ഉള്ളതല്ലേ.
ജ്യോതികയും ട്രെയിൻ കയറി വൈകുന്നേരം ആറു മണിക്ക് ഞങ്ങൾ നാട്ടിൽ എത്തി..
ഇനി ഇപ്പൊ വീട്ടിലേക് പോയാൽ ഫങ്ക്ഷന് കഴിയും എന്ന് ഓർത്ത് ജ്യോതിക അനിരുധ് നെയും കൂട്ടി ഫങ്ക്ഷന് പോയി.
എല്ലാവരുടെയും കണ്ണ് ഫങ്ക്ഷന് അനിരുധ് ആയിരുന്നു.
ഒരു ചെറുപ്പക്കാരൻ… ആരെയും കൊതിപ്പിക്കുന്ന ബോഡി സ്‌ട്രെക്ചർ..
നന്നായി വർത്തമാനം പറയുന്നത് കൊണ്ടു.
ജ്യോതികയുടെ കൂട്ടുകാരികളു വരെ അനിരുധ് ആയി അടുത്ത് ഇടപഴുകുന്നത് കണ്ടതോടെ… ജ്യോതികക് അത്രേ അങ്ങ് ഇഷ്ടം ആയില്ല.
അവൾ വേഗം തന്നെ ഇറങ്ങാൻ നോക്കി.
എന്നാൽ അനിരുധ് നെ അവളുടെ കൂട്ടുകാരികൾ വിടണ ലക്ഷണം ഇല്ലായിരുന്നു.
അവസാനം ജ്യോതിക.. അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടു റസ്റ്റ് എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞു..
അനിരുധ് ന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു സ്കൂട്ടിടെ അടുത്ത് വന്നു.
അപ്പൊ തന്നെ അനിരുധ് പറഞ്ഞു.
“എനിക്ക് റസ്റ്റ് ഒന്നും വേണ്ടാ.. ഞാൻ ഒക്കെ ആണ്..”
“ഞാൻ ഒക്കെ അല്ലെങ്കിലോ..
വാ പോകാം..”
അനിരുധ് ഒരു പുഞ്ചിരി യോടെ അവളുടെ സ്കൂട്ടിയിൽ കയറി…
അവൾ വീട്ടിലേക് വണ്ടിയിൽ പറത്തി വിട്ട്.
പോകുന്നവഴി അവളുടെ ഒരു കൂട്ടുകാര്യേ കുറച്ചു കുറച്ച് പുകഴ്ത്തി പറഞ്ഞു.. അനിർധു.
ജ്യോതികയുടെ റിയാക്ഷൻ അറിയാൻ ഉള്ള ഒരു ഡോസ്.
അവൾ വീട് വരെ എത്താണാ വരെ അവളുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടു ഇരുന്നത്.