എന്നാൽ അവിടെ ആകെ കാടു കയറി മൊത്തം മുടി ഇരിക്കുന്നു.
അനിരുധ് ഒരു സങ്കടത്തോടെചിരിച്ചു കൊണ്ടു ജ്യോതികയെ നോക്കി പറഞ്ഞു.
“അവസാനം ഞാൻ ഒറ്റക്ക് ആയി കഴിഞ്ഞു ഇരിക്കുന്നു.”
ജ്യോതികക് എങ്ങനെ അവനെ ആശുവസിപ്പിക്കണം എന്നറിയില്ല ആയിരുന്നു.
അടുത്തുള്ള കടയിൽ ചെന്ന് ചോദിച്ചു അപ്പോൾ ആ ചേട്ടൻ പറഞ്ഞു.. ഒരു വർഷം മുന്നേ ഒരു അറ്റാക് വന്നു ആ മുത്തശ്ശി മരിച്ചു പോയെന്ന്.
പിന്നെ അവൻ അവിടെ നിന്ന് മടങ്ങി.
അത്രെയും നേരം തമ്മി തല്ലി കൊണ്ടു വന്ന ജ്യോതിക ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്ന്.
തിരിച്ചു റെയിൽവേ സ്റ്റേഷൻ പോയി ട്രെയിൻ വേണ്ടി കാത്തു ഇരുന്നു.
“ഇയാളുടെ വിഷമം ഒക്കെ മാറിയോ.”
“എന്ത് വിഷമം..
ഇത്രയും നാൾ വരാതെ ഇരുന്നു..
വന്നപ്പോ കാണാൻ തോന്നി.. പക്ഷേ.”
“എന്തിനാ ഇയാൾ പട്ടാളത്തിൽ ഒക്കെ പോയെ..
ഐറോനോട്ടിക്കൽ എഞ്ചിനെനെർസ് നല്ല കഴിവ് ഇല്ലേ.!
അത് ഐസു അമ്മ പറഞ്ഞു.”
“ഉണ്ടായിരുന്നു…
എന്നാൽ അമ്മയുടെയും അച്ഛന്റെയും വാർത്ത കേട്ടപ്പോൾ മൊത്തം തകർന്ന് പോയി..
പിന്നെ.. എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.
അവസാനം ചെന്ന് എത്തിയത് ഇന്ത്യ ആർമി ആണ്..
അവിടെ വെച്ച് ആയിരുന്നു വിവേക് സാർ ന്നേ കാണുന്നെ..
PAK ഒരു മിഷൻ നടത്തി കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു വിവേക് സാർ ആരാണ് എന്ന് അറിഞ്ഞേ.
പയ്യെ പയ്യെ പുളിയുടെ ഒപ്പം ആയി..
ആരും ഇല്ലാത്ത എനിക്ക് ഒരു ചേട്ടൻ പോലെ.
പിന്നീട് ഉള്ള കുറഞ്ഞ വർഷങ്ങളിൽ വിവേക് സാർ ന്റെ പരിശീലനം വഴി കിട്ടിയ സ്കിൽ ഒക്കെ വെച്ച് ഒരു ശക്തി പ്രകടനം ആയിരുന്നു.