പിന്നെ ട്രെയിനിലെ സീറ്റിൽ പോയി ഇരുന്നു.. കൂടെ അവനും..
അവൾ ഒന്നും പറയാതെ ട്രെയിന്റെ ജനലിൽ കൂടെ നോക്കികൊണ്ട് ഇരുന്നു.
“എന്താണ് ഒന്നും മിണ്ടാത്തത്..”
“എടൊ… ചിലപ്പോൾ ഇയാളുടെ മരണം എന്റെ കൈ കൊണ്ടു തന്നെ ആകും.. കേട്ടോ.”
“കുഴപ്പമില്ല.. ആട്ടെ… പടുത്തം ഒക്കെ കഴിഞ്ഞു എന്താണ് പ്ലാൻ?”
“ഡോ… ഒന്ന് മിണ്ടാതെ ഇരിക്ക് കേട്ടോ… എനിക്കെ ദേഷ്യം വന്നാൽ… പിന്നെ ട്രെയിൻ ആണെന്ന് ഒന്നും നോക്കില്ല വായിൽ വരുന്നത് ഒക്കെ ഞാൻ പറയും.”
“ഒക്കെ കൂൾ..”
അവൻ അവിടെ എല്ലാ യാത്രകരെയും നോക്കി..
എല്ലാവരും ആയി പയ്യെ പരിജപ്പെട്ടു..
ഇതൊക്കെ കണ്ട് ജ്യോതി അമ്പരാന്ന് പോയി..
അവൾ മനസിൽ പറഞ്ഞു..
“ഇവന്റെ വായിൽ നാക്ക് ഉള്ളോടൊത്തലം കാലം എവിടെയും പിടിച്ചു നിക്കും..”
അങ്ങനെ ട്രെയിൻ കൊല്ലം എത്താറായി..
പിന്നെ അവളും അവന്റെ ഒപ്പം ഇറങ്ങി..
അതിന്റെ ഇടക്ക് ജ്യോതിക വീട്ടിലേക് വിളിച്ചു പറഞ്ഞിരുന്നു.
പിന്നെ അവളെ കൂട്ടി ഒരു തുണികടയിൽ കയറി.. മുത്തശ്ശിക്ക് പറ്റിയ രണ്ട് സെറ്റ് സാരി യും വാങ്ങി..
അവൻ അങ്ങോട്ടേക്ക് ഇറങ്ങി ഒരു ഓട്ടോയും വിളിച്ചു ആ ആശ്രമം പോലുള്ള സ്ഥലത്തിന്റെ അഡ്രസ് കൊടുത്തു അങ്ങോട്ടേക്ക് വിട്ട്.
“അതേ ജ്യോതിക..
നമ്മളെ ഒരുമിച്ച് കണ്ടാൽ മുത്തശ്ശിക് ഡൌട്ട് ഉണ്ടാകുമോ..
കൊച്ചു ഒന്നും ആയിലേ എന്ന് ചോദിച്ചല്ലോ?? ”
“നീ… അത്രേ അങ്ങ് കൊണ്ടു പോകണ്ടട്ടോ….
ജസ്റ്റ് ഫ്രെണ്ട്.. ദാറ്റ് സ് ഓൾ.”
അങ്ങനെ അവിടെ എത്തി.
ജ്യോതിക തന്റെ പെയ്സ് ന്ന് കാശ് എടുത്തു ഓട്ടോക്കാരനെ വീട്.