“ആഹാ.. ഏട്ടൻ ഇപ്പൊ അങ്ങനെ പറാ…
ഞാൻ ഉള്ളത് കൊണ്ടു പാടം ആയില്ല..
അർച്ചെ… എന്നും അവിടെ കുരുത്തക്കേട് കാണിച്ചു രണ്ട് ഇടി കിട്ടാതെ ഉറങ്ങില്ലായിരുന്നു.. എന്റെ ഏട്ടൻ.”
“അതേ… ഡീ… അല്ലെങ്കിൽ നമ്മൾ രണ്ടിനെയും പാടം ആക്കിയേനെ.”
സുഭദ്ര ചിരിച്ചിട്ട്…
അർച്ചയോട് പറഞ്ഞു…
“എവിടെ എന്റെ കാർത്തിയുടെയും കാർത്തികയുടെയും മോൻ.”
അവർ ഉള്ളിലേക്കു കയറി പോയി.. ശേഷം അരുൺ പറഞ്ഞു.
“അവൾ തന്നെയാ… അവിടെ പ്രശ്നം ഉണ്ടാക്കി കൊണ്ടു ഇരുന്നേ..
എന്നാലേ പ്രൊജക്റ്റ് കാലത്താമസം ഉണ്ടക്കി ഞങ്ങൾക് കുറച്ചു നാൾ കൂടി ജീവിക്കാൻ.
എന്നെ അവര് തല്ലും.. തിരിച്ചു കൊടുക്കാൻ പറ്റിയില്ല…
പിന്നെ ഇവൾ വന്നു കുട്ടു ഇരിക്കും.. അവസാനം.
ഒരു സിഗ്നൽ എന്തോ ഇവളുടെ സിസ്റ്റം ആയി ഇന്റർസെപ്റ് ചെയ്ത കാര്യം ഇവൾ പറഞ്ഞു..
അന്നേരം ആണ് ഞങ്ങൾക് ഒരു ബുദ്ധി ഉദിച്ചച്ചതും..ഹെല്പ് ചോദിച്ചു… സന്തോഷം പല രീതിയിൽ അയക്കാൻ തുടങ്ങി യത്.”
“എന്തിനായിരുന്നു.. നിങ്ങളെ.”
“എന്നെ അല്ല.. അവളെ.
അവരുടെ പ്രൊജക്റ്റ് ന്ന് ആവശ്യം ആയാ നല്ലരോ ആറ്റോമിക് സയന്റിസ്റ്റ് അവരുടെ രാജ്യത്ത് ഇല്ലായിരുന്നു… എന്നാൽ അന്നേരം ഇന്ത്യയിൽ തെർമൽ ന്യൂക്ലീർ phd എടുത്ത ഇവളെ പണ്ടേ അടിച്ചു മാറ്റാൻ പ്ലാൻ ഉണ്ടായിരുന്നു.
ലാടക്ക്… ആരുന്നച്ചാൽ ആ സമയം
U 236 ന്റെ സാന്നിത്യം സുഭദ്ര കണ്ടു പിടിച്ചു..
അതിന്റെ പരിവേഷണം നടത്തുന്നതിന്റെ ഇടയിൽ ആണ്.. ഞങ്ങളെ.”
“എല്ലാം വിട്ട് കള്ള.. അരുണേ… ഇനി ചോദിക്കാൻ ഒന്നും പോകണ്ടാ..”
“ഇനി എവിടെ ചോദിക്കാൻ… കോഴി കൂട്ടിൽ ചെന്നായ കയറിയ പോലെ അല്ലെ ഇവൻ കയറി ഇറങ്ങി പോയെ.. ഒന്നും അവിടെ ജീവിക്കുന്നില്ല.. ആകെ ജീവിക്കുന്നവരെ കൊണ്ടു തിരിച്ചു വന്നു.