ജലവും അഗ്നിയും 14 [Trollan] [Climax]

Posted by

ഇവൻ ഏതാ എന്ന് അരുൺ ചോദിച്ചപ്പോൾ..

കാർത്തി ചേട്ടൻ ദേത് എടുത്ത.. അനിയൻ ആണെന്ന് പറഞ്ഞു മൊത്തം ചിരി പടർത്തി.

പിന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു.

എല്ലാവരെയും മിലിട്ടറി ചെക്കിങ് ചെയ്തു.

കൂടെ വന്നവർക് എല്ലാം കാർത്തി നന്നി പറഞ്ഞു.

അവർ മടങ്ങി.

സുഭദ്ര കാണാൻ അന്നത്തെ മിലിട്ടറി ഹെഡ് വന്നു… ഞാൻ മിഷൻ succesfull ആണെന്ന് പറയുകയും ചെയ്തു.

എന്താ സംഭവം വള്ളി പുള്ളി തെറ്റാതെ അരുൺ ഉം സുഭാദ്രയും പറഞ്ഞു കൊണ്ടു ഇരുന്നു.

രാജ്യത്തെ ഒറ്റു കൊടുത്ത ഓരോ രാഷ്ട്രീയ ആളുകളും നിമിഷം നേരം കൊണ്ടു രഹസ്യം ആയ സൈനിക നടപടിയിൽ കൂടെ കൊല്പ്പെടാൻ തുടങ്ങി.

പിന്നെ സുഭദ്രയുടെ സുരക്ഷ മുഴുവനും കാർത്തി തന്നെ ഏറ്റെടുത്തു.

അവർ.. എല്ലാവരും നന്ദന്റെ വീട്ടിലേക് യാത്ര ആയി.

 

അങ്ങനെ നേരം വെളുത്തപ്പോഴേക്കും

അവർ നന്ദന്റെ വീട്ടിൽ എത്തി.

അർച്ച അമ്മക്ക് അവളുടെ ഒറ്റ ചങ്ങായി സുഭദ്ര യെ കണ്ടതോടെ പിന്നെ ഒന്നും വേണ്ടാ.. ഒരു കെട്ടിപ്പിടുത്തത്തിൽ കലാശിച്ചു.

നന്ദൻ പിന്നെ അരുണിനെ കണ്ടതോടെ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നോക്കി നിന്ന്.

“ഒരു സൂചന എങ്കിലും നീ അവിടെ ഇട്ടേച് പോയിരുന്നേൽ.. ഞാൻ തേടി പിടിച്ചു എത്തിയേനെ…

എന്തിന്.. അരുൺ..”

അരുൺ നന്ദന്റെ അടുത്ത് ചെന്നിട്..

“എനിക്ക് മരണം ഭയം ഇല്ലാ എന്ന് നിനക്ക് അറിയാലോ..

എന്നാൽ ആയുധത്തിന്റെ മുന്നിൽ തല കുനിഞ്ഞു നിന്ന ഇവളെ ഓർത്ത് കീഴടങ്ങി പോയി..

അനുഭവിക്കാൻ ഉള്ള നരകം ഒക്കെ അവിടെ ഞങ്ങൾ അനുഭവിചടോ.

എല്ലാത്തിനും കാരണം ഈ… ഈ സുഭദ്ര യാ…”

Leave a Reply

Your email address will not be published. Required fields are marked *