ലാടക്ക്… ആരുന്നച്ചാൽ ആ സമയം
U 236 ന്റെ സാന്നിത്യം സുഭദ്ര കണ്ടു പിടിച്ചു..
അതിന്റെ പരിവേഷണം നടത്തുന്നതിന്റെ ഇടയിൽ ആണ്.. ഞങ്ങളെ.”
“എല്ലാം വിട്ട് കള്ള.. അരുണേ… ഇനി ചോദിക്കാൻ ഒന്നും പോകണ്ടാ..”
“ഇനി എവിടെ ചോദിക്കാൻ… കോഴി കൂട്ടിൽ ചെന്നായ കയറിയ പോലെ അല്ലെ ഇവൻ കയറി ഇറങ്ങി പോയെ.. ഒന്നും അവിടെ ജീവിക്കുന്നില്ല.. ആകെ ജീവിക്കുന്നവരെ കൊണ്ടു തിരിച്ചു വന്നു.
ഇനി നാട്ടിൽ ഒരു വീട് വെച്ച് സുഖം ആയി എന്റെ സുഭദ്ര കൂടെ.. പിന്നെ എന്റെ കൊച്ച് മകളുടെ കൂടെ അങ്ങ് ജീവിച്ചു ഞാൻ അങ്ങ് തീർക്കും..”
“ഡേയ്… ഈ വീട്ടിൽ… അളവിൽ കൂടുതൽ മുറികളും ഉണ്ട്…
ഇഷ്ടം പോലെ പറന്ബുകളും…
ഞാൻ നിന്നെ വിടും എന്ന് തോന്നുന്നു ഉണ്ടോ…
അതും എന്റെ മോളെ യും വളച്ച നിന്റെ ചെക്കനെ യും.
നമ്മൾ പറഞ്ഞിട്ട് ഉണ്ട്..
നമ്മുടെതായി ഒന്നും തന്നെ ഈ ലോകത്തും ഇല്ലാ…
എല്ലാവരും കൂടെ ഈ വീട്ടിൽ താമസിക്കാൻ പോകുവാ.
ഇനി നിന്നെ ഒരിടത്തേക്കും വീടില്ല ഞാൻ.
നമുക്ക് ഈ നാട്ടിൽ നല്ല നെൽ കൃഷി ചെയ്തു ടൈം കളയാം ഡാ.
വേണേൽ.. നാട്ടിലെ കുറച്ചു റൗടി കൾ ഒക്കെ ഉണ്ട്.. അവരും ആയി നമുക്ക് ഏറ്റുമുട്ടം… എന്ത്യേ.”
അപ്പോഴേക്കും… ഉള്ളിൽ നിന്ന് ജ്യോതിക ഓടി വന്നു. ഇറായത് വന്നു നിന്ന്…
അനിരുധ് കാറിന്റെ അടുത്ത് കാർത്തിയോട് ചേർന്ന് നിക്കുന്നു ഉണ്ടായിരുന്നു.
കുഞ്ഞിനെ കൊണ്ട് സുഭദ്രയും അർച്ചയും കാർത്തികയും ഐഷുമാ യും വന്നു.
അനിരുധ് പയ്യെ അവളുടെ അടുത്ത് ക്ക് ചെന്നിട്ട്… പറഞ്ഞു.
“അതേ… കയറി കിടക്കാൻ.. വല്ല റൂമും ഉണ്ടോ..”