അനൂ… അവന് ഡ്രസ്സും എന്തൊക്കെയാ വേണ്ടതെന്നുവെച്ചാൽ വാങ്ങിക്കോ…
റംഷാദ് : എനിക്കൊന്നും വാങ്ങാനൊന്നുമില്ല ഡ്രെസ്സൊക്കെ ഉണ്ട്…
അനൂ… പോയി ഡ്രെസ്സെടുത്തോ ഞങ്ങൾക്ക് കുറച്ചു സാധനം വാങ്ങാനുണ്ട് ഞങ്ങളത് വാങ്ങട്ടെ…
അവരെ മുകളിലേക്ക് പറഞ്ഞുവിട്ടു ട്രോളിയുമായി ചെന്ന് ചോക്ലേറ്റുകളും ഡ്രൈ ഫ്രൂട്ടും കോഫിയും പാൽപ്പൊടിയും സ്പ്രേ കളും പേസ്റ്റും ബ്രഷും പെനും പെൻസിലും ഒക്കെയായി നാട്ടിൽ കൊണ്ടുപോവാനുള്ള കുറേ സാധനങ്ങൾ വാങ്ങി ബിൽ ചെയ്തു ട്രോളി പാർക്കിങ്ങിൽ വെച്ച് ടാഗും വാങ്ങി മുകളിൽ ചെന്ന് കളിപ്പാട്ടങ്ങളും രണ്ട് ഫോണുകളും അവന്റെ മകൾക്കൊരു ഡ്രെസ്സും വാങ്ങി വീട്ടിലേക്ക് ചെന്നു
അനൂ… ഇവിടുന്നു കുളിച്ച് ഫ്രഷായിട്ട് നിന്റെ റൂമിൽ കിടന്നോട്ടെ…
അവൻ കുളിക്കാൻ ബാത്‌റൂമിലേക്ക് പോയി സാധനങ്ങളെല്ലാം ഒതുക്കിവെച്ചു കുളിച്ച് വന്നു ഡ്രസ്സ് മാറിവന്ന അവനെ കണ്ട് അനുവിന്റെ കൈയിലേക്ക് അവന് വാങ്ങിയ ഒരു ഫോൺ കൊടുത്തു
അവന് കൊടുത്തേക്ക്
റംഷാദ് : എന്തിനാ ഇക്കാ ഫോണൊക്കെ…
വേണ്ടെങ്കിൽ കളഞ്ഞേക്കട്ടെ…
അവൻ ഫോണും എടുത്ത് അനുവിന്റെ കൂടെ പോയി കുളിയും കഴിഞ്ഞ് ഡോർ ലോക്ക് ചെയ്ത് നൂറയുടെ മുറിയിലേക്ക് ചെന്നു ലൂസ് ബനിയനും അരച്ച്തേച്ചപോലൊരു ലെഗിനും ഇട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് ഹെഡ്രെസ്റ്റിൽ ചാരി കിടക്കുന്ന അവളെനെകണ്ട് ചിരിയോടെ നോക്കി ഡോർ ലോക്ക് ചെയ്ത് അവൾക്കരികിൽ ചെന്നവളുടെ മടിയിൽ കിടന്നു അവളെന്റെ മുടിയിൽ തലോടികൊണ്ട് അല്പസമയം കൂടെ ഫോണിൽ സംസാരിച്ചു ഫോൺ കട്ട് ചെയ്‌തു