ഞാൻ ചേഞ്ച് തരാം…
ശുക്റൻ…
അഫ്‌വൻ…
ഒരു ട്രയിൽ രണ്ട് ഫ്ലാസ്കും ഗ്ലാസുകളും പൊതിന ഇലയുമായി ഗധാമ അങ്ങോട്ട് വന്നു
ചായയോ കാവയോ…
സുഹൃത്തുക്കൾ പുറത്താണ്…
റംഷാദ്… അവരെ വിളിക്ക്…
റംഷാദ് പുറത്ത് പോയി അവരെ വിളിച്ചുവന്നു അവൻ എല്ലാർക്കും ചായ ഒഴിച്ചുതന്നു ചായ കുടിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിൽ അവന്റെ പേര് അബ്‌ദുൾ അസീസ് എന്നാണെന്നും പോലീസിൽ വർക്ക് ചെയ്യുകയാണെന്നും പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ അവന്റെ ഉപ്പ അങ്ങോട്ട് വന്നു അവൻ അയാൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി അയാൾക്ക് പഴയ ഗൗരവമില്ല ചിരിച്ചുകൊണ്ട് ഞങ്ങളോട് സംസാരിച്ചു
ബാബയുടെ ചികിത്സക്ക് വേണ്ടി ബാബയും മാമയും ഇന്ത്യയിൽ ആണുള്ളത്… ഖാലിദ് ബിസിനസ് ആവശ്യത്തിന് ലണ്ടനിൽ ആണ്… ഇവനെ ബാബയുടെ കഫാലത്തിൽ മറ്റാം എന്നാണ് കരുതുന്നത്… നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഇവനെ ഇപ്പൊ നാട്ടിലേക്കയച്ചിട്ട് ബാബ വരുമ്പോ കൂടെ വന്നിട്ട് ബാബയുടെ കഫാലത്തിലേക്ക് മാറ്റാം… അത് പറ്റില്ലെങ്കിൽ ഖാലിദിന്റെ വൈഫിന്റെ കഫാലത്തിലേക്ക് മാറ്റാം…
അസീസ് : അത് കുഴപ്പമില്ല ഷെയ്ക്ക് വന്നിട്ട് ചേഞ്ച് ചെയ്താൽ മതി…
കുറച്ചുസമയം കൂടെ സംസാരിച്ചു അവരോട് യാത്രപറഞ്ഞിറങ്ങുമ്പോ എന്റെ കൈയിലേക്ക് റംഷാദിന്റെ പാസ്പോർട്ട് തന്ന അസീസ് അവന്റെ കൈയിൽ അവന്റെ ആ മാസത്തെ സാലറിയും ലൈസൻസും കൊടുത്തു അസീസും അവന്റെ ഉപ്പയും വണ്ടിക്കരികിൽ വരെ ഞങ്ങളോടൊപ്പം വന്നു
അവിടുന്ന് അബൂസിദ്ര മാളിന്റെ പാർക്കിങ്ങിൽ കൊണ്ടുനിർത്തി മാളിലേക്ക് കയറി